വിവോയുടെ സബ് ബ്രാന്റായ ഐകൂ ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. ഐകൂ Z7 പ്രോ 5ജി (iQOO Z7 Pro 5G) എന്ന ഡിവൈസാണ് കമ്പനി രാജ്യത്ത് ലോഞ്ച് ചെയ്തത്. വൺപ്ലസ് നോർഡ് സിഇ 3 പോലുള്ള ജനപ്രിയ ഫോണുകളോട് മത്സരിക്കാനെത്തുന്ന ഐകൂ ഫോൺ ആകർഷകമായ സവിശേഷതകൾ ഉള്ളതാണ്. 25,000 രൂപയിൽ താഴെ വിലയുള്ള ഫോണുകളുടെ സെഗ് മെന്റിലേക്കാണ് ഐകൂ Z7 പ്രോ 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഐകൂ Z7 പ്രോ മിഡ് റേഞ്ച് 5ജി ഫോൺ ഒരു വലിയ ഡിസ്‌പ്ലേമായി വരുന്നു. വലിയ ബാറ്ററിയും ഈ ഡിവൈസിലുണ്ട്.
കരുത്തുള്ള മീഡിയടെക് ഡൈമൻസിറ്റി എസ്ഒസിയും ഫോണിലുണ്ട്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. 64 എംപി പ്രൈമറി ക്യാമറയുള്ള ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പും ഈ ഫോണിലുണ്ട്. 66W ചാർജിങ് സപ്പോർട്ടുള്ള 4,600mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. ഐകൂ Z7 പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 23,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ ഡിവൈസ് നിങ്ങൾക്ക് 21,999 രൂപ വാങ്ങാം. ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 24,999 രൂപയാണ് വില. ലോഞ്ച് ഓഫറിലൂടെ ഈ വേരിയന്റ് 22,999 രൂപയ്ക്ക് വിൽപ്പനയ്ക്കെത്തും. ഈ ലോഞ്ച് ഓഫറുകൾ പരിമിതമായ സമയത്തേക്ക് മാത്രമേ ലഭ്യമാവുകയുള്ളു. 2,000 രൂപ വരെ കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033