ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ പഴങ്ങൾ ഒരു പരിഹാരമാണ്. അവയിൽ വെള്ളം, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തെ നന്നായി ഹൈഡ്രേറ്റ് ചെയ്യുന്നു. അതുപോലെ തന്നെയാണ് വെള്ളവും. ശരീരത്തിന് ഏറെ ആവശ്യമുള്ളതാണ് വെള്ളം. എന്നാൽ ചില സമയങ്ങളിൽ ചില പഴങ്ങളും വെള്ളവും തമ്മിൽ യോജിക്കില്ല. ചില പഴങ്ങൾ കഴിച്ച ശേഷം വെള്ളം കുടിക്കരുതെന്ന് നിങ്ങളുടെ കുടുംബത്തിലെ മുതിർന്നവർ നിങ്ങളോട് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടാകാം. അവർ പറഞ്ഞത് തികച്ചും ശരിയാണ്. ചില പഴങ്ങൾ കഴിച്ചതിന് ശേഷം കുറച്ച് സമയത്തേക്ക് വെള്ളം ഒഴിവാക്കേണ്ടത് എന്തുകൊണ്ടാണെന്ന് അറിയാം.
ചില പ്രത്യേക പഴങ്ങൾ ശരീരത്തിലെ പി എച്ച് ലെവൽ നേർപ്പിക്കുകയും ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. വയറ് വേദന ഉൾപ്പെടെ അനുഭവപ്പെടാം. എല്ലാ പഴങ്ങൾക്കും ഇത് ബാധകമല്ല. പക്ഷേ ഇനി പറയാൻ പോകുന്ന പഴങ്ങൾ കഴിച്ചതിന് പിന്നാലെ വെള്ളം കുടിക്കരുത്.
പേരക്ക: ; സാധരാണ പേരക്ക കഴിക്കുമ്പോൾ അതിന് മുകളിൽ കുറച്ച് ഉപ്പ് ചേർക്കാറുണ്ട്. കഴിച്ച് കഴിയുമ്പോഴേക്കും ദാഹിക്കാൻ തുടങ്ങും. പക്ഷേ നിങ്ങൾ വെള്ളം കുടിക്കരുത്. വെള്ളം കുടിച്ചാൽ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാവും.
വാഴപ്പഴം ; സാധാരണ എല്ലാവരും കഴിക്കുന്ന ഒന്നാണ് വാഴപ്പഴം. വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കാൻ നിൽക്കരുത്. വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകും.
ആപ്പിൾ ; ആപ്പിളും സാധരണയായി നമ്മൾ കഴിക്കുന്ന പഴമാണ്. ആപ്പിൾ കഴിച്ചാലും നിങ്ങൾ വെള്ളം കുടിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം.
മാതളനാരകം ; മാതളനാരകം കഴിച്ച ശേഷം വെള്ളം കുടിക്കരുത്. ഇത് അസിഡിറ്റിക്ക് കാരണം ആയേക്കാം.
തണ്ണിമത്തൻ ; തണ്ണിമത്തൻ കഴിച്ചശേഷം നിങ്ങൾ വെള്ളം കുടിച്ചാൽ അത് ദഹന പ്രക്രിയ മന്ദഗതിയിലാക്കും. ഇത് ശരീരത്തിൽ അസിഡിറ്റിക്ക് കാരണമാകും. അതിനാൽ തണ്ണിമത്തൻ കഴിച്ചയുടൻ വെള്ളം കുടിക്കരുത്.