സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ നാളുകളായി കുന്നുകൂടി കിടന്നിരുന്ന മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേന നീക്കം ചെയ്യുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. മാലിന്യ കൂമ്പാരത്തിനിനിടയില്‍ എന്തോ അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത് പാമ്പാണെന്ന് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് മനസിലായത്. തുടര്‍ന്ന് വനം വകുപ്പ് ആര്‍.ആര്‍.റ്റി സംഘമെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ചന്തക്കുള്ളിലെ പഴയ കെട്ടിടത്തിനുള്ളിലായാണ് മാലിന്യങ്ങള്‍ കുന്നുകൂട്ടിയിട്ടിരുന്നത്.

ഇവിടെ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പത്തനംതിട്ട മീഡിയ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം പഞ്ചായത്ത് ഈ പഴയ കെട്ടിടം പൊളിച്ച് മാറ്റുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. വൃത്തിഹീനമായി കിടന്നിരുന്ന ഈ പഴയ കെട്ടിടത്തിനുള്ളിലാണ് മത്സ്യ വില്പന നടത്തുന്ന സ്റ്റാള്‍ അടക്കം പ്രവര്‍ത്തിച്ചിരുന്നത്. സാധനം വാങ്ങാന്‍ വരുന്നവര്‍ ഇതിനുള്ളിലെ ചെളിവെള്ളത്തില്‍ ചവിട്ടി നടക്കുന്നത് വലിയ രോഗഭീതി ഉയര്‍ത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...