പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും ജനജീവിതത്തെ സാരമായി ബാധിക്കുന്നു. പന്തളം എന്‍.എസ്.എസ് കോളജിന് സമീപം സ്വകാര്യ ബസ് മറ്റൊരു ബസില്‍ മനപ്പൂര്‍വ്വം ഇടിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ദുര്‍ഗ്ഗ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ പുറകില്‍ കിടന്നിരുന്ന രാഖി എന്ന സ്വകാര്യ ബസില്‍ തന്റെ ബസ്സ്‌ കൊണ്ട് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ദുര്‍ഗ്ഗ ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പന്തളം – കായംകുളം റൂട്ടിലാണ്‌ ഏറ്റവും കൂടുതല്‍ മത്സരയോട്ടം നടക്കുന്നത്. ജില്ലയില്‍ പലയിടത്തും ബസുകള്‍ തമ്മിലുള്ള മത്സരയോട്ടം പതിവാകുകയാണ്. എന്നാല്‍ ഇതിനെതിരെ നടപടി സ്വീകരിക്കുവാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും തയ്യാറാകുന്നില്ല.

കളക്ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ മത്സരയോട്ടം നടക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ നടക്കുന്ന ഇത്തരം മത്സരയോട്ടങ്ങള്‍ തടയുവാനും നടപടിയില്ല. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ ബസ് ഓടിക്കുന്ന ജീവനക്കാര്‍ക്ക് എതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്. പല ബസ് റൂട്ടുകളിലും ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരാണ് പ്രതിസന്ധിയിലാവുന്നത്. തര്‍ക്കം നീളുമ്പോള്‍ യാത്രക്കാര്‍ മണിക്കൂറുകളോളം പെരുവഴിയില്‍ കിടക്കേണ്ടി വരാറുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...