ഇറാൻ അമേരിക്ക താത്കാലിക യുദ്ധവിരാമം ; ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി മധ്യസ്ഥ രാജ്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാന്‍ : ഇറാനെതിരായ ആക്രമണത്തില്‍ നിന്ന് പിറകോട്ടടിച്ച് അമേരിക്ക. മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായാണ് നീക്കം. നിലവില്‍ മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും തങ്ങളുടെ ഇടപെടല്‍ സജീവമാക്കിയിട്ടുണ്ട്. ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാന്‍ ഇറാനും ഒമാനും നടത്തുന്ന ചര്‍ച്ചകളുടെ ഫലത്തിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാത്തിരിക്കുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായി ഈജിപ്ത് വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി. ഇറാനെതിരെ വന്‍ യുദ്ധത്തിനുള്ള ഒരുക്കത്തിലാണ് അമേരിക്കന്‍ സേനയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ മൊസാംബിക് പതാക വഹിച്ച കപ്പലിന് നേരെ ആക്രമണമുണ്ടായി. കപ്പലില്‍ ഉണ്ടായിരുന്ന 28 ഇന്ത്യന്‍ പൗരന്മാരും സുരക്ഷിതരാണ്. ബദല്‍ പാതയിലൂടെ പോകാന്‍ ശ്രമിച്ച നാല് കപ്പലുകള്‍ തടഞ്ഞതായും ഇറാന്‍ അറിയിച്ചു. യുദ്ധവേളയിലും 18 ബില്യന്‍ ഡോളറിന്റെ എണ്ണ വില്‍പന നടത്തിയെന്ന് ഇറാന്‍ മന്ത്രി മൊഹ്‌സിന്‍ പക്‌നെജാദ് പറഞ്ഞു. ഇതുവരെ ഇറാനില്‍ നടന്ന യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ 3400 പേരാണ് മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...