ബഗ്ദാദ് : ഇറാഖിൽ യുഎസ് സേനയെ ലക്ഷ്യം വെച്ച് ഇറാന്‍ മിസൈൽ ആക്രമണം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിൽ യുഎസ് സേന നിലയുറപ്പിച്ചിരുന്ന ബലാദിലെ വ്യോമത്താവളത്തിനു നേരേയും ബഗ്ദാദിലെ യുഎസ് എംബസി ഉൾപ്പെടുന്ന അതീവ സുരക്ഷാ മേഖലയിലുമാണ് മിസൈൽ ആക്രമണം.
നേരത്തെ ബഗ്ദാദില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ ഇറാന്‍ പിന്തുണയുള്ള ഇറാഖ് പൗരസേനയിലെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു . ആക്രമണം നടത്തിയത് യുഎസാണെന്ന ആരോപണങ്ങള്‍ വൈറ്റ് ഹൗസ് നിഷേധിച്ചു. ഇറാന്‍ രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിനു പിന്നാലെയാണ് ബഗ്ദാദില്‍ വീണ്ടും വ്യോമാക്രമണം നടന്നിരിക്കുന്നത്.