ഇസ്രയേൽ – അമേരിക്കൻ ആക്രമണത്തിൽ മുജ്തബ ഖമനായിക്ക് പരുക്കേറ്റെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ : ഇസ്രയേൽ – അമേരിക്കൻ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനായിക്ക് പരുക്കേറ്റെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത്. ഖമനായി വികൃതനാക്കപ്പെട്ടെന്നും പീറ്റ് ഹെഗ്സേത്ത് വാർത്താസമ്മേളമത്തിൽ പറഞ്ഞു. ഇറാനെതിരെ ആക്രമണം കടുപ്പിക്കുമെന്നും, ഇറാന്റെ നാവികസേന, വ്യോമസേന എന്നിവ തകർത്തെന്നും പീറ്റ് ഹെഗ്സേത്ത് പറഞ്ഞു. ഇറാന്റെ വ്യോമസേനയോ വ്യോമ പ്രതിരോധമോ നാവികസേനയോ പ്രവർത്തനക്ഷമമല്ലെന്നും മിസൈൽ ശേഷി 90% കുറഞ്ഞുവെന്നും പീറ്റ് ഹെഗ്സേത്ത് പറഞ്ഞു. ഇറാന് കൂടുതൽ ആയുധങ്ങൾ നിർമ്മിക്കാൻ കഴിയില്ലെന്നും താമസിയാതെ അവരുടെ എല്ലാ പ്രതിരോധ കമ്പനികളും “നശിപ്പിക്കപ്പെടും” എന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം ആരംഭിച്ചതിന് ശേഷം 1,444 പേരാണ് ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത്. 18,551 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമാനിലെ സൊഹാർ പ്രവിശ്യയിൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടതായി ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതിനിടെ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് ആക്രമണത്തിൽ വലിയ നാശനഷ്ടമുണ്ടായെന്ന ഐആർജിസിയുടെ അവകാശവാദം യു എസ് സെൻട്രൽ കമാൻഡ് നിഷേധിച്ചു. ലെബനോണിലേക്കും ഇറാനിലേക്കും ഇസ്രയേലിന്റെ ആക്രമണവും തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....