ടെഹ്റാന്‍ : ഇറാന്‍റെ സൈനിക മേധാവി ജനറല്‍ ഖാസിം സൊലൈമാനിയുടെ വധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്‍റെ സഹായം തേടി ഇറാന്‍. ട്രംപിനെ കൂടാതെ മറ്റ് 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെയും പിടികൂടാനും ട്രംപിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇറാന്‍ ആവിശ്യപ്പെട്ടു. ഇറാന്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് സൊലൈമാനിയുടെ വധം കാണുന്നത്
ട്രംപിന്റെ അറസ്റ്റിനായി ഇന്റര്‍പോളിന്‍റെ സഹായം തേടിയാതായി ഇറാനിയന്‍ ജുഡീഷ്യറി വക്താവ് ഖൊലാംഹൊസെയ്ന്‍ ഇസ്മായിലിയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ട്രംപിന്‍റെ ഉത്തരവ് പ്രകാരമാണ് ആക്രമണം നടന്നതെന്ന് ഇറാന്‍ ആരോപിച്ചു. ഇത് രണ്ടാം തവണയാണ് ട്രംപിന്റെ അറസ്റ്റിനായി ഇറാന്‍ അന്താരാഷ്ട്ര സഹായം തേടുന്നത്. അന്ന് രാഷ്ട്രീയ, സൈനിക, മത, വംശീയ ഇടപെടലില്‍ കേസുകള്‍ ഏറ്റെടുക്കില്ലെന്ന് ഇന്റര്‍പോള്‍ വ്യക്തമാക്കിയത്.