യുക്രൈന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇറാന്‍ ; കാസ്പിയന്‍ കടലിലെ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ചു

For full experience, Download our mobile application:
Get it on Google Play

തെഹ്റാന്‍: കാസ്പിയൻ കടലിൽ ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ യുക്രൈൻ, സൈനിക ആക്രമണം നടത്തിയതിന് പിന്നാലെ തെഹ്‌റാനിലെ യുക്രൈൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇറാൻ. ആക്രമണത്തിൽ ഒരു ഇറാനിയൻ നാവികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇറാൻ വിദേശകാര്യ സഹമന്ത്രിയും യുറേഷ്യൻ വിഭാഗം ഡയറക്ടർ ജനറലുമായ മനോചെഹർ മൊറാദിയാണ് യുക്രൈൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി കടുത്ത അമർഷം അറിയിച്ചത്. ആക്രമണത്തെ ശത്രുതാപരവും കുറ്റകരവുമായ നടപടി എന്നാണ് ഇറാൻ ഔദ്യോഗികമായി വിശേഷിപ്പിച്ചത്. ഇറാന്റെ ദേശീയ സുരക്ഷയും താല്പര്യങ്ങളും സംരക്ഷിക്കാൻ രാജ്യം ഉറച്ചുനിൽക്കുമെന്നും, പൗരന്മാരുടെ ജീവനും സ്വത്തിനും നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ മറുപടിയില്ലാതെ പോകില്ലെന്നും മൊറാദി വ്യക്തമായി മുന്നറിയിപ്പ് നൽകി.

സംഭവം അധിനിവേശ നടപടിയാണെന്ന് കുറ്റപ്പെടുത്തിയ ഇറാൻ, ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയോടും യൂറോപ്യൻ യൂണിയനോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇറാന് വേണ്ടി ആയുധങ്ങൾ കൊണ്ടുപോകുന്ന റഷ്യൻ കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് യുക്രൈന്റെ വിശദീകരണം. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങളിൽ റഷ്യ, ഇറാനെ സഹായിക്കുകയാണെന്ന് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു. വാര്‍ത്തയോട് റഷ്യ പ്രതികരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...