Saturday, July 5, 2025 3:04 am

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസ്കിയാൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പഹൽഗാം ഭീകരാ​ക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസ്കിയാൻ. മനുഷത്വരഹിതമായ ഇത്തരം ആക്രമണങ്ങളെ ഇറാൻ അപലപിക്കുകയാണെന്ന് പറഞ്ഞു. ഭീകരവാദത്തെ പ്രതിരോധിക്കാൻ മേഖലയിൽ സഹകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മേഖലയിൽ തീവ്രവാദത്തെ പ്രതിരോധിക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ഇതിനായി രാജ്യങ്ങൾക്കിടയിൽ പരസ്പരസഹകരണമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദിയുമായുള്ള സംഭാഷണത്തിൽ മഹാത്മ ഗാന്ധിയുടേയും ജവഹർലാൽ നെഹ്റുവിന്റേയും പാരമ്പര്യം ഓർമിപ്പിക്കുകയും ചെയ്തു.

സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും പരസ്പര സഹകരണത്തിന്റേയും പാരമ്പര്യമാണ് മഹാത്മഗാന്ധിക്കും ജവഹർലാൽ നെഹ്റുവിനുമുള്ളത്. എല്ലാ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിലും ഈ മനോഭാവം നിലനിൽക്കുമെന്ന് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാൻ എംബസിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.വ്യാപാരത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഇറാനും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതൽ വർധിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചബഹാർ തുറമുഖത്തിന്റെ വികസനം ഇതിന് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയാണ് ചബഹാർ തുറമുഖത്തിന്റെ വികസനം നടപ്പിലാക്കിയത്. ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാനിലേക്ക് പ്രസിഡന്റ് ക്ഷണിക്കുകയും ചെയ്തു.സമാധാനവും സുരക്ഷയും വളർത്തുന്നതിൽ ഇറാന്റെ സൃഷ്ടിപരമായ പങ്കിനെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാദേശിക, അന്തർദേശീയ സ്ഥിരത വർദ്ധിപ്പിക്കുന്നതിനുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ശ്രമങ്ങളെ ഇന്ത്യ പിന്തുണക്കുന്നുവെന്നും പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...