ഈരാറ്റുപേട്ട ; അഭിമന്യുവധം ചർച്ചയാക്കി കോൺഗ്രസ് – വെട്ടിലായി സി.പി.എം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഈരാറ്റുപേട്ട നഗരസഭയിൽ അവിശ്വാസപ്രമേയത്തിൽ വെട്ടിലായി സി.പി.എമ്മും ഇടത് പക്ഷവും. എസ്.ഡി.പി.ഐ യോട് ചേർന്ന് യു.ഡി.എഫിനെതിരായ അവിശ്വാസം പാസാക്കിയെടുത്തതോടെ എതിരാളികൾ സി.പി.എമ്മിനെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നു. അഭിമന്യുവധം അടക്കമുള്ളവയുമായിട്ടാണ് കോൺഗ്രസ് ആക്രമണത്തിനിറങ്ങിയത്. പ്രതിരോധത്തിലായ പാർട്ടിയെ കൈപിടിക്കാൻ മന്ത്രി വി.എൻ വാസവൻ രംഗത്ത് വന്നു.

എസ്.ഡി.പി.ഐ യുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായതെങ്കിലും അവരുമായി ഒരു ബന്ധവുമില്ലെന്ന് വാസവൻ പറഞ്ഞു. കഴിഞ്ഞ മൂന്ന് തവണ എസ്.ഡി.പി.ഐ പിന്തുണച്ച് സി.പി.എമ്മിന് ചെയർമാൻപദം കിട്ടിയപ്പോഴും രാജിവെച്ചിരുന്നു. ബന്ധമുണ്ടായിരുന്നുവെങ്കിൽ ഭരണത്തിൽ തുടരുമായിരുന്നു. ചെയർമാൻ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ അവരുടെ പിന്തുണനേടി ഭരണം പിടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നണിക്ക് പുറത്ത് എസ്.ഡി.പി.ഐ യുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് സി.പി.എം പ്രാദേശികനേതൃത്വവും വ്യക്തമാക്കി. വോട്ട് ചെയ്തത് അവർ സ്വയം തീരുമാനിച്ചതുമൂലമാകാം. ഏകാധിപത്യനിലപാടുകൾക്കെതിരായ നടപടി എന്ന നിലയിലാണ് ഇടത് പ്രമേയത്തെ പിന്തുണച്ചതെന്ന് എസ്.ഡി.പി.ഐ യും വ്യക്തമാക്കി. അഭിമന്യുവിനെ മറന്നാണ് സി.പി.എം. മുന്നോട്ട് പോകുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. ആ കുട്ടിയുടെ കുടുംബത്തോട് പാർട്ടി എങ്ങനെ വിശദീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...