ദില്ലി: ഇന്ത്യന്‍ റെയില്‍വേ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്. റെയില്‍വേയില്‍ ജോലി ചെയ്യുന്നവര്‍, ടിടിഇ, കാറ്ററിംഗ് ക്രൂ, ട്രെയിനുകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്. പുകവലി, മദ്യപാനം, അല്ലെങ്കില്‍ മറ്റേതെങ്കിലും നിയമവിരുദ്ധമായ പെരുമാറ്റത്തില്‍ ഏര്‍പ്പെടുക തുടങ്ങിയ പ്രവൃത്തികള്‍ക്ക് കനത്ത പിഴ നേരിടേണ്ടി വരും.
തങ്ങളുടെ സീറ്റിലോ കമ്പാര്‍ട്ട്മെന്റിലോ കോച്ചിലോ ഫോണില്‍ സംസാരിക്കുമ്പോഴോ സഹയാത്രികരുമായി സംസാരിക്കുമ്പോഴോ ഉച്ചത്തിലുള്ള ശബ്ദത്തില്‍ സംസാരിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദമില്ല. ഹെഡ്ഫോണുകള്‍ ഇല്ലാതെ യാത്രക്കാര്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതും മറ്റ് വിനോദോപാധികള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം. നൈറ്റ്‌ലാംപ് ഒഴികെയുള്ള മറ്റെല്ലാ ലൈറ്റുകളും രാത്രി 10 മണിക്ക് ശേഷം ഓഫ് ചെയ്യണം. ലോവര്‍ ബര്‍ത്ത് യാത്രക്കാര്‍ക്ക് ഇതിനെക്കുറിച്ച് പരാതിപ്പെടാന്‍ കഴിയില്ല. ഓണ്‍ലൈന്‍ ഡൈനിംഗ് സേവനങ്ങള്‍ മുഖേന രാത്രി 10 മണിക്ക് ശേഷം ഭക്ഷണം നല്‍കാന്‍ കഴിയില്ല. എങ്കിലും ഇ-കാറ്ററിംഗ് സേവനങ്ങളിലൂടെ ഭക്ഷണം മുന്‍കൂട്ടി ക്രമീകരിക്കാനും രാത്രി വൈകി ആയാലും അത് ലഭ്യമാക്കാനും അനുവദിക്കും തുടങ്ങിയമാര്‍ഗനിര്‍ദേശങ്ങളാണ് പ്രഖ്യാപിച്ചത്.