സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ; ഇന്ത്യന്‍ റെയില്‍വേ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇന്ത്യന്‍ റെയില്‍വേ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്. റെയില്‍വേയില്‍ ജോലി ചെയ്യുന്നവര്‍, ടിടിഇ, കാറ്ററിംഗ് ക്രൂ, ട്രെയിനുകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്. പുകവലി, മദ്യപാനം, അല്ലെങ്കില്‍ മറ്റേതെങ്കിലും നിയമവിരുദ്ധമായ പെരുമാറ്റത്തില്‍ ഏര്‍പ്പെടുക തുടങ്ങിയ പ്രവൃത്തികള്‍ക്ക് കനത്ത പിഴ നേരിടേണ്ടി വരും.

തങ്ങളുടെ സീറ്റിലോ കമ്പാര്‍ട്ട്മെന്റിലോ കോച്ചിലോ ഫോണില്‍ സംസാരിക്കുമ്പോഴോ സഹയാത്രികരുമായി സംസാരിക്കുമ്പോഴോ ഉച്ചത്തിലുള്ള ശബ്ദത്തില്‍ സംസാരിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദമില്ല. ഹെഡ്ഫോണുകള്‍ ഇല്ലാതെ യാത്രക്കാര്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതും മറ്റ് വിനോദോപാധികള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം. നൈറ്റ്‌ലാംപ് ഒഴികെയുള്ള മറ്റെല്ലാ ലൈറ്റുകളും രാത്രി 10 മണിക്ക് ശേഷം ഓഫ് ചെയ്യണം. ലോവര്‍ ബര്‍ത്ത് യാത്രക്കാര്‍ക്ക് ഇതിനെക്കുറിച്ച് പരാതിപ്പെടാന്‍ കഴിയില്ല. ഓണ്‍ലൈന്‍ ഡൈനിംഗ് സേവനങ്ങള്‍ മുഖേന രാത്രി 10 മണിക്ക് ശേഷം ഭക്ഷണം നല്‍കാന്‍ കഴിയില്ല. എങ്കിലും ഇ-കാറ്ററിംഗ് സേവനങ്ങളിലൂടെ ഭക്ഷണം മുന്‍കൂട്ടി ക്രമീകരിക്കാനും രാത്രി വൈകി ആയാലും അത് ലഭ്യമാക്കാനും അനുവദിക്കും തുടങ്ങിയമാര്‍ഗനിര്‍ദേശങ്ങളാണ് പ്രഖ്യാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...