കുട്ടികൾക്ക് കഴിക്കാനായി വാങ്ങിയ ബർബൺ ബിസ്‌ക്കറ്റിൽ ഇരുമ്പ് കമ്പി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തന്‍റെ മക്കൾക്കായി വാങ്ങിയ ബർബൺ ബിസ്കറ്റിൽ നിന്ന് ഇരുമ്പ് കമ്പി കണ്ടെത്തിയതായി പിതാവ്. തെലങ്കാനയിലെ കാമറെഡ്ഡി സ്വദേശി ഹനുമാൻ റെഡ്ഡിയാണ് ബിസ്‌ക്കറ്റിൽ ഇരുമ്പ് കമ്പി കണ്ടെത്തിയ വിവരം സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചത്. തന്‍റെ കുട്ടികൾ കഴിക്കുന്നതിനിടയിലാണ് ഇരുമ്പ് കമ്പി കണ്ടെത്തിയതെന്നും ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ കുട്ടികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമീപത്തുള്ള കടയിൽ നിന്നാണ് ഹനുമാൻ റെഡ്ഡി ബിസ്കറ്റ് വാങ്ങിയത്. കുട്ടികൾ പാക്കറ്റിലെ ഭക്ഷണം കഴിക്കുമ്പോൾ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹനുമാൻ റെഡ്ഡി വീഡിയോ പങ്കുവെച്ചത്. വീഡിയോ കണ്ടവരിൽ പലരും വിഷയത്തിൽ കർശനമായ നടപടി വേണമെന്നും അപകടകരമായ സാഹചര്യങ്ങൾ തടയുന്നതിന് ഉൽപ്പന്നങ്ങളുടെ കർശനമായ ഗുണനിലവാര പരിശോധന ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

തമിഴ്നാട്ടിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ; സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം...

0
ചെന്നൈ: തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ്...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....