അഹമ്മദാബാദ്: കോഴിയാണോ ആദ്യം ഉണ്ടായത് അതോ മുട്ടയാണോ എന്ന അവസാനിക്കാത്ത ചര്‍ച്ചയ്ക്ക് ശേഷം കോഴി മൃഗമാണോ എന്നതില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ചൂടേറിയ വാദം നടക്കുകയാണ്. കോഴിയെ കോഴിക്കടകളില്‍ കശാപ്പ് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിന്മേല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് കോഴി മൃഗമാണോ എന്ന ചോദ്യമുയര്‍ന്നത്. മൃഗങ്ങളെ കൊല്ലേണ്ടത് അറവുശാലകളില്‍ വെച്ചാണെന്നും കടകളില്‍ വെച്ചല്ലെന്നും ഉന്നയിച്ചാണ് അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനും അഹിംസ മഹാസംഘവും കോടതിയെ സമീപിച്ചത്.
നിയമപ്രകാരം കോഴി മൃഗമാണോ പക്ഷിയാണോ എന്നതില്‍ ആശയക്കുഴപ്പം തുടരുകയാണെന്ന് കോടതി വ്യക്തമാക്കി. ഈ വര്‍ഷം ജനുവരിയിലാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. കോഴിക്കടകളില്‍ കോഴികളെ കൊല്ലുന്നത് നിരോധിക്കണമെന്നും അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനും അഹിംസ മഹാസംഘവും ആവശ്യപ്പെട്ടു. എന്നാല്‍, കോഴിയെ മൃഗമായി പരിഗണിക്കാമോ എന്ന കോടതിയുടെ ചോദ്യത്തെ തുടര്‍ന്നാണ് അനിശ്ചിതാവസ്ഥയുണ്ടായത്.