Saturday, May 3, 2025 11:03 pm

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാന്താരി മുളക് നല്ലതോ ? അറിയാം

For full experience, Download our mobile application:
Get it on Google Play

ഇന്നത്തെ കാലത്ത് ജീവിതശൈലികള്‍ കൊണ്ട് ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒന്നായി കൊളസ്‌ട്രോള്‍ മാറിയിരിയ്ക്കുന്നു. കുട്ടികളില്‍ പോലും മോശമായ ഭക്ഷണ രീതികള്‍ കാരണം ഇന്നുണ്ടാകുന്ന ഒന്നാണ് ഇത്. കൊളസ്‌ട്രോള്‍ ഹൃദയാരോഗ്യത്തിന് ദോഷം വരുത്തുന്ന സൂപ്പര്‍ വില്ലനാണെന്ന് തന്നെ പറയാം. കാരണം രക്തധമനികളില്‍ കൊഴുപ്പടിഞ്ഞ് കൂടി ഇത് ഹൃദയാഘാതം വരെയുള്ള പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നു. ഇതിനാല്‍ തന്നെ കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്തേണ്ടത് അത്യാവശ്യവുമാണ്. ഇതിന് ഭക്ഷണ നിയന്ത്രണവും വ്യായാമവും പ്രധാനമാണ്. ഇതിനൊപ്പം സഹായിക്കുന്ന ചില ഒറ്റമൂലികളുമുണ്ട്.

കുറയ്ക്കാന്‍ പറഞ്ഞ് കേള്‍ക്കുന്ന നാടന്‍ പ്രയോഗമാണ് കാന്താരി മുളക്. ബേര്‍ഡ് ഐ ചില്ലി എന്ന പേരില്‍ അറിയപ്പെടുന്ന ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നാടന്‍ പ്രയോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് ഗുണകരമാണോ എന്ന സംശയം പലര്‍ക്കമുണ്ടാകും. എന്നാല്‍ ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ബിപി നിയന്ത്രണത്തിനും നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാന്താരി മുളകില്‍ ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ എ, ബി, സി, ഇ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ആന്റിഫംഗല്‍, ആന്റ്‌മൈക്രോബിയല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ കാന്താരി ഇത്തരം രോഗബാധകള്‍ തടയാന്‍ ഉത്തമമാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഇതേറെ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുമുണ്ട്.

ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്നു. കൊളസ്‌ട്രോള്‍ ബിപി പ്രശ്‌നങ്ങള്‍ പ്രതിരോധിയ്ക്കുന്നതിനാല്‍ തന്നെ ഹൃദയാരോഗ്യത്തിനും ഇതേറെ ഗുണം നല്‍കും. പ്രമേഹം കുറയ്ക്കാനും ഇതേറെ നല്ലതാണ്. കാന്താരി മുളക് വിനെഗറില്‍ ഇട്ട് ഇത് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇത് നെല്ലിക്കയുമായി ചേര്‍ത്ത് തയ്യാറാക്കുന്ന നെല്ലിക്കാ കാന്താരി ജ്യൂസും ഏറെ പ്രചാരത്തിലുള്ള ഒന്നാണ്. എന്നാല്‍ ഇത് കഴിയ്ക്കുമ്പോഴും ശ്രദ്ധ വേണം. കാന്താരി മുളക് നല്ല എരിവുള്ളതാണ്. ഇതിനാല്‍ വയറിന് പ്രശ്‌നങ്ങളുണ്ടാകും. ഇത് നേരിട്ട് കഴിയ്ക്കരുത്. വിനെഗറില്‍ ഇട്ടോ നെല്ലിക്ക പോലുള്ളവയില്‍ ചേര്‍ത്തോ മിതമായി ഉപയോഗിയ്ക്കാം. ഇതുപോലെ കാന്താരിമുളക് ഭക്ഷണത്തില്‍ ചേര്‍ത്ത് തയ്യാറാക്കുന്നതും ഏറെ നല്ലതാണ്.

ഇതില്‍ ക്യാപ്‌സയാസിന്‍ എന്ന ഘടകവും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് നല്ലതാണ്. എന്നാല്‍ മിതമായി ഉപയോഗിയ്ക്കുകയെന്നത് പ്രധാനം. ഇതുപോലെ കാര്യമായ വയര്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇത് ദോഷം ചെയ്യുകയും ചെയ്യും. ഇതിനാല്‍ ശ്രദ്ധിച്ച് ഉപയോഗിയ്ക്കാം. ഇത് വേദന കുറയ്ക്കാനും രക്തം കട്ട പിടിയ്ക്കുന്നത് തടയാനും ഏറെ നല്ലതാണ്. ട്യൂബര്‍ക്കുലോസിസ് സാധ്യത കുറയ്ക്കാനും ഇത് നല്ലതാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിലെ കൊഴുപ്പ് ഓക്‌സിഡൈസ് ചെയ്ത് കളയാന്‍ നല്ലതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമല റോപ് വേക്ക് നിബന്ധനകളുമായി വനം വകുപ്പ്

0
പത്തനംതിട്ട : ശബരിമല റോപ് വേക്ക് നിബന്ധനകളുമായി വനം വകുപ്പ്. റോപ്...

കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
കാസർകോട്: ഉദുമയിലെ ബാര മുക്കുന്നോത്തെ വീട്ടിൽ നിന്ന് 11.190 കിലോ കഞ്ചാവ് പിടികൂടിയ...

കോഴിക്കോട് വടകര കുട്ടോത്ത് മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു

0
കോഴിക്കോട്: കോഴിക്കോട് വടകര കുട്ടോത്ത് മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു. മലച്ചാൽ...

നെടുമങ്ങാട് ഡിപ്പോയിൽ സ്വിഫ്റ്റ് ജീവനക്കാരായ രണ്ട് പേരും കെഎസ്ആർടിസി ജീവനക്കാരനും തമ്മിൽ അടി

0
തിരുവനന്തപുരം: നെടുമങ്ങാട് ഡിപ്പോയിൽ സ്വിഫ്റ്റ് ജീവനക്കാരായ രണ്ട് പേരും കെഎസ്ആർടിസി ജീവനക്കാരനും...