സാമ്പത്തിക ക്രമക്കേട് : വസന്തനെതിരെ തല്‍ക്കാലം നടപടിയില്ലെന്ന് എം വി ​ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സാമ്പത്തിക ക്രമക്കേടിൽ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അം​ഗം പി ആർ വസന്തനെതിരായ നടപടി തല്‍ക്കാലം ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. എം വി ​ഗോവിന്ദൻ അധ്യക്ഷനായ യോ​ഗത്തിലാണ് തീരുമാനം. പാർട്ടിയ്ക്ക് ലഭിച്ച എല്ലാ പരാതികളും പരിശോധിക്കും. അഴിമതി സംബന്ധിച്ച കാര്യങ്ങള്‍ ശരിയായ രീതിയിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്ക് ലഭിച്ച പരാതി ചോർന്നതിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയ്ക്ക് ലഭിച്ച എല്ലാ പരാതികളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തനിക്കെതിരെ ഉന്നയിക്കപ്പെട്ടത് വസ്തുതയില്ലാത്ത പരാതിയാണെന്നാണ് പി ആർ വസന്തന്റെ പ്രതികരണം. എല്ലാ കാര്യങ്ങളും പാർട്ടി പറയുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പി ആർ വസന്തന് എതിരായ പരാതി മാധ്യമങ്ങൾക്ക് ലഭിക്കുന്നത്. പാർട്ടി നിയന്ത്രണത്തിലുള്ള കൊല്ലം കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കോടികളുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. സ്കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒമ്പത് ലക്ഷം രൂപ വസന്തന്റെ അക്കൗണ്ടിലേക്കും 44 ലക്ഷം ഭാര്യയുടെ അക്കൗണ്ടിലേക്കും കൈമാറിയിട്ടുണ്ടെന്നാണ് പരാതിയിലെ പരാമർശം. പാർട്ടി ജില്ലാ കമ്മിറ്റിയംഗം വഴിയാണ് ഇടപാടുകൾ നടത്തിയെന്നും പരാതിയിലുണ്ട്. പി ആർ വസന്തനോട് അടുപ്പമുള്ള പാർട്ടിക്കാരുടെ പേരിലും പണം മാറിയെന്നും പരാതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....