ആരോഗ്യമുള്ള, കരുത്തുറ്റ തലമുടി വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ തലമുടി കൊഴിച്ചിൽ, താരന്‍, ഉള്ള് കുറഞ്ഞ മുടി എന്നിങ്ങനെ പല പ്രശ്നങ്ങളാണ് പലരെയും അലട്ടുന്നത്.
ഇവയ്ക്ക് പരിഹാരം തലമുടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക എന്നുമാത്രമാണ്. അത്തരത്തില്‍ ഉള്ള് കുറഞ്ഞ തലമുടിയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില വഴികള്‍ നോക്കാം.
ഒന്ന്. ഉള്ള് കുറഞ്ഞ തലമുടിയാണെങ്കില്‍ നീളം കുറഞ്ഞരിക്കുന്നതാണ് ഭംഗി. അതിനാല്‍ മൂന്നുമാസം കൂടുമ്പോൾ തലമുടി വെട്ടുന്നതു നല്ലതാണ്. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി കരുത്തുറ്റ തലമുടി ഉണ്ടാകാനും സഹായിക്കും.
രണ്ട്. ദിവസവും ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകുന്നത് നല്ലതല്ല. ആഴ്ചയില്‍ രണ്ട് തവണയൊക്കെ ചെയ്യാം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.
മൂന്ന്. തലമുടി ലെയറുകളായി മുറിക്കുന്നതും കളറിങ് ചെയ്യുന്നതും ഉള്ള് നിറയെ തോന്നിക്കാനുള്ള ഒരു വഴിയാണ്.
നാല്. തലയോടിനോട് ചേര്‍ന്ന് ഹെയര്‍പിനുകള്‍ ഉപയോഗിച്ച് മുടി അല്‍പ്പം ഉയര്‍ത്തുന്നത് ഉള്ള് തോന്നിക്കാനും സഹായിക്കും.
അഞ്ച്. തല മസാജ് ചെയ്യുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ചൂടെണ്ണ കൊണ്ടുള്ള മസാജ് ആണ് ഏറ്റവും നല്ലത്. ഇതിനായി വെളിച്ചെണ്ണയോ ഒലീവ് എണ്ണയോ ചൂടാക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യാം. ഇത് കരുത്തുറ്റ, ഉള്ളുള്ള തലമുടി നല്‍കും.
ആറ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ദിവസവും ആറ് മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കണം.