മരുന്നുകളും വാക്‌സിനുകളും ഇനി പറന്നെത്തും ; പുതിയ പദ്ധതിയുമായി തെലങ്കാന

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : മരുന്നുകളും വാക്‌സിനുകളും മറ്റു അവശ്യവസ്തുക്കളും ഡ്രോണുകള്‍ ഉപയോഗിച്ച്‌ എത്തിക്കുന്ന പുതിയ പദ്ധതിയുമായി തെലുങ്കാന. ആകാശത്ത് നിന്ന് മരുന്നുകള്‍’എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിര്‍വഹിച്ചു.

ഡ്രോണ്‍ ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ ഗ്രീന്‍ സോണില്‍ ഡ്രോണുകള്‍ പറത്താന്‍ അനുമതി ആവശ്യമില്ല. വേള്‍ഡ് എകണോമിക് ഫോറം, നീതി ആയോഗ്, അപ്പോളോ ഹോസ്റ്റ്പിറ്റലിന്റെ ഹെല്‍ത്ത്‌നെറ്റ് ഗ്ലോബല്‍ എന്നിവയുമായി സഹകരിച്ചാണ് തെലുങ്കാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.

തെലുങ്കാനയിലെ 16 ഗ്രീന്‍ സോണുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. മൂന്നു മാസത്തെ വിലയിരുത്തലിന് ശേഷം ആരോഗ്യമന്ത്രാലയം, ഐ.ടി മന്ത്രാലയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷം പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് വ്യോമയാന മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...