വോട്ടില്ലാത്ത രണ്ടാം തരം പൗരന്മാരെ സൃഷ്ടിക്കാനാണോ എസ്.ഐ.ആർ ; തൃണമുൽ കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വോട്ടില്ലാത്ത രണ്ടാം തരം പൗരന്മാരെ സൃഷ്ടിക്കാനാണോ എസ്.ഐ.ആർ എന്ന് തൃണമുൽ കോൺഗ്രസ് ലോക്സഭാ ഡെപ്യൂട്ടി ലീഡർ ശതാബ്ദി റോയ് ചോദിച്ചു. ഈ മണ്ണിൽ ജനിച്ചുവളർന്ന് വാർധക്യത്തിലെത്തിയ 80 പിന്നിട്ട മനുഷ്യരെ പോലും വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് തിരയാൻ നിർബന്ധിതരാക്കി എസ്.ഐ.ആറിലൂടെ രാജ്യത്തെ വൃദ്ധജനങ്ങളുടെ അന്തസിടിക്കുകയാണെന്ന് ശതാബ്ദി റോയ് കുറ്റപ്പെടുത്തി. എസ്.ഐ.ആറിൽ ഇല്ലെങ്കിൽ വോട്ട് ഇല്ലെന്നും അതെന്ന് കരുതി പൗരത്വം പോകില്ലെന്നും കമ്മീഷൻ പറയുന്നത് അത് കൊണ്ടാണെന്നും അവർ പറഞ്ഞു. ദുരിതം സമ്മാനിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിനോട് ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ അവർക്ക് പണി കൊടുത്തുകൊണ്ടിരിക്കുന്നതാണ് ബംഗാളിൽ 50 ബി.എൽ.ഒമാരുടെ മരണത്തിനിടയാക്കിയ എസ്.ഐ.ആർ.

തെരഞ്ഞെടുപ്പ് കമ്മീഷൻ അടിമപ്പണി എടുക്കാനുള്ളവരല്ലെന്നും ഒരു പാർട്ടിയെ ജയിപ്പിക്കാനും തോൽപ്പിക്കാനുമുള്ളതല്ലെന്നും ശതാബ്ദിറോയ് ഓർമിപ്പിച്ചു. പശ്ചിമ ബംഗാളിൽ എസ്.ഐ.ആറിനുള്ള ന്യായം അതിർത്തി പ്രദേശമായതിനാൽ ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നുമുള്ളവരുണ്ടാകുമെന്നാണ് എങ്കിൽ ഈ ന്യായം ത്രിപുര, മേഘാലയ, അസം, മണിപ്പൂർ, സിക്കിം, നാഗാലാൻഡ്, അരുണാചൽ പ്രദേശങ്ങൾക്കൊന്നും എന്തുകൊണ്ട് ബാധകമല്ലെന്ന് ശതാബ്ദി റോയ് ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...