Monday, May 5, 2025 4:51 pm

ഐസിഎസ്‌ഇ , ഐഎസ്‌സി പരീക്ഷകളും മാറ്റിവച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ്‌ എക്‌സാമിനേഷൻ കൗൺസിൽ ഐസിഎസ്‌ഇ , ഐഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. കൊവിഡ്‌ 19 പശ്ചാത്തലത്തിലാണ്‌ 31 വരെയുള്ള പരീക്ഷകൾ മാറ്റിയത്‌. ഷെഡ്യൂൾ പ്രകാരം ഐസിഎസ്‌ഇ (ക്ലാസ്‌ 10) 30നും, ഐഎസ്‌സി (ക്ലാസ്‌ 12 ) പരീക്ഷകൾ 31 നും അവസാനിക്കേണ്ടതായിരുന്നു. 12-ാംക്ലാസ്‌ പരീക്ഷകൾ ഫെബ്രുവരി മൂന്നിനും പത്താം ക്ലാസ്‌ പരീക്ഷകൾ ഫെബ്രുവരി 27നുമാണ്‌ ആരംഭിച്ചത്‌.

കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന്‌ 31 വരെയുള്ള സിബിഎസ്‌ഇ 10,12 ക്ലാസുകളിൽ അവശേഷിക്കുന്ന ബോർഡ്‌ പരീക്ഷകൾ മാറ്റിവയ്‌ക്കാൻ ബുധനാഴ്‌ച വൈകിട്ട്‌ തീരുമാനിച്ചിരുന്നു. കേരളത്തിൽ സിബിഎസ്‌ഇയുടെ 10-ാം ക്ലാസ്‌ പരീക്ഷ പൂർത്തിയായിട്ടുണ്ട്‌. 20ന്‌ നിശ്‌ചയിച്ച ഇൻഫർമേഷൻ ആൻഡ്‌ കമ്യൂണിക്കേഷൻ ടെക്‌നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷകളാണ്‌ ദേശീയതലത്തിൽ ബാക്കിയുള്ളത്‌.12-ാം ക്ലാസിൽ സിബിഎസ്‌ഇയുടെ കൊമേഴ്‌സ്‌, ആർട്‌സ്‌ സ്‌ട്രീം പരീക്ഷകൾ ബാക്കിയുണ്ട്‌. ഡൽഹി കലാപ പ്രദേശങ്ങളിൽ മാറ്റിവച്ച പരീക്ഷകളും ഇരുവിഭാഗത്തിലും അവശേഷിക്കുന്നുണ്ട്‌.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെഡിക്കൽ കോളജിൽ വീണ്ടും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കോൺഗ്രസ്...

ഗ്രീൻവുഡ്സ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ തീരുമാനിച്ച് കണ്ണൂർ സർവ്വകലാശാല

0
കണ്ണൂർ: കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ കണ്ണൂർ സർവ്വകലാശാല...

കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നാഗ പൂജ സമർപ്പിച്ചു

0
കോന്നി : മേട മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി...

ബിഎഎം കോളേജ് പൂർവവിദ്യാർഥി സംഗമം 13ന്

0
തുരുത്തിക്കാട് : ബിഎഎം കോളേജ് പൂർവവിദ്യാർഥി സംഗമം 13ന് 2മണിയ്ക്ക് കോളേജ്...