ശ്രീനഗര്‍ : ഇന്ത്യയിലേക്ക് ആയുധക്കടത്ത് നടത്താന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ഖാലിസ്ഥാന്‍ തീവ്രവാദികളെ ഉപയോഗിക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍. അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെയാണ് ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് ആയുധക്കടത്ത് നടത്താന്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ലൈന്‍ ഓഫ് കണ്‍ട്രോളിലുള്‍പ്പെടെ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് ഇന്റലിജന്റ്സ് ഏജന്‍സികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലുള്ള അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെയാണ് ഖാലിസ്ഥാന്‍ ഭീകരര്‍ ആയുധക്കടത്ത് നടത്താന്‍ സാധ്യത. സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഖാലിസ്ഥാന്‍.
2018 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് നിരോധിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്ബ് ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഖാലിസ്ഥാന്റെ 12 സൈറ്റുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.