ഭുവനേശ്വർ: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും സമനില. ഒഡിഷ എഫ്സിക്കെതിരായ പോരാട്ടത്തിൽ 2-2നാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. കലിംഗ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ രണ്ട് ഗോളിനു മുന്നിൽ നിന്ന ശേഷം ബ്ലാസ്റ്റേഴ്സ് ലീഡ് കളയുകയായിരുന്നു. 21 മിനിറ്റിനിടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. 18ാം മിനിറ്റിൽ നോഹ് സദോയിയും 21ാം മിനിറ്റിൽ ജീസസ് ജിമനെസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ലീഡൊരുക്കിയത്. എന്നാൽ 29ാം മിനിറ്റിൽ അലക്സാണ്ടർ കോയെഫിന്റെ സെൽഫ് ഗോൾ ടീമിന്റെ ലീഡ് കുറച്ചു. പിന്നാലെ 36ാം മിനിറ്റിൽ ഡീഗോ മൗറീസിയോ ഒഡിഷയ്ക്ക് സമനില ഗോളും സമ്മാനിച്ചു. പിന്നീട് ഇരു ടീമുകൾക്കും വല ചലിപ്പിക്കാൻ സാധിച്ചില്ല. ഇരു പക്ഷവും കടുത്ത ആക്രമണമാണ് കളത്തിൽ നടപ്പാക്കിയത്. 18ാം മിനിറ്റിൽ സദൂയി ഇടതു വിങിൽ നിന്നു ബോക്സിലേക്ക് കുതിച്ചെത്തി താരം നടത്തിയ ഇടം കാൽ ആക്രമണമാണ് ആദ്യ ഗോളിൽ കലാശിച്ചത്. പന്ത് ബോക്സിന്റെ വലതു മൂലയിൽ പതിച്ചു. രണ്ടാം ഗോളിലേക്കും വഴി തുറന്നത് സദൂയി തന്നെ. ടീം അതിവേഗ നീക്കത്തിലൂടെയാണ് ലീഡുയർത്തിയത്. സദൂയി നൽകിയ പാസിനെ ജിമെനസ് വലയുടെ മേൽക്കൂരയിലേക്ക് അടിച്ചു. എന്നാൽ ഒഡിഷ അതിവേഗം കളിയിലേക്ക് തിരിച്ചെത്തി. 29ാം മിനിറ്റിൽ കോർണർ തടുക്കാൻ ശ്രമിക്കുന്നതിനിടെ കൊയെഫിന്റെ ദേഹത്ത് തട്ടി ഓൺ ഗോളായി മാറി. പന്ത് കൊയെഫ് ബോക്സിൽ നിന്നു പുറത്തേക്ക് അടിച്ചു കളഞ്ഞെങ്കിലും റീപ്ലെയിൽ പന്ത് ഗോൾ ലൈൻ കടന്നതായി തെളിഞ്ഞു. 36ാം മിനിറ്റിൽ ബോക്സിനകത്തു നിന്നു അഹമ്മദ് ജഹു നൽകിയ പാസ് മൗറീഷ്യോ അനായാസം വലയിലാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1