മാർത്തോമാ സ്റ്റുഡന്റസ് കോൺഫറൻസ് സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: എ ഐ ( അസ്പിറേഷൻ ആൻഡ് ഇൻസ്പിറേഷൻ ) ഫോർ ലൈഫ് എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി ഏപ്രിൽ 29 മുതൽ ബിലിവേഴ്സ് കൺവെൻഷൻ സെന്ററിൽ നടന്നു വന്ന മാർത്തോമാ സ്റ്റുഡന്റസ് കോൺഫറൻസ് ‘പുത്തൻ ദർശങ്ങളിൽ പുതിയ വെളിച്ചം പകർന്നു’ പര്യവസാനിച്ചു. വിദ്യാർത്ഥി സമൂഹത്തിന് ജീവിത പ്രചോദനം പകരുന്ന വ്യത്യസ്ത പഠനങ്ങളാൽ സമ്പന്നമായിരുന്നു സമ്മേളനം. വ്യാഴാഴ്ച രാവിലെ വി കുർബാനക്ക് അഭി. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ നേതൃത്വം നൽകി. റവ. റോബിൻ റോയ്, റവ. റെൻസി തോമസ് ജോർജ് എന്നിവർ വേദ പഠനം നടത്തി. ജോസഫ് അന്നംകുട്ടി ജോസ് സമാപന ദിവസത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു.

അഭി. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ സമാപന സന്ദേശം നൽകി. സമർപ്പണ ശുശ്രൂഷക്ക് അഭി സാഖറിയാസ് മാർ അപ്രേം, അഭി ജോസഫ് മാർ ഇവാനിയോസ് എന്നിവർ നേതൃത്വം നൽകി. അഭി മാർത്തോമാ മെത്രാപ്പോലീത്തയും മറ്റു തിരുമേനിമാരും വൈദികരും അറുന്നൂറിലധികം വിദ്യാർഥികളും സമ്മേളനത്തിൽ പങ്കെടുത്തു. പ്രസിഡന്റ്‌ റവ. പോൾ ജേക്കബ്, സെക്രട്ടറി പ്രൊഫ. ഷാജു കെ ജോൺ, ട്രഷറാർ സുരേഷ് തോമസ്, സ്റ്റുഡന്റസ് സെക്രട്ടറിമാരായ സയന സാം, ഏബൽ ജോസ്, എ ആർ റോഹൻ. ജോയിന്റ് സെക്രട്ടറി ഏബൽ തോമസ് നൈനാൻ എന്നിവർ ചുമതലക്കാരായി പ്രവർത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...