Sunday, April 27, 2025 1:53 pm

വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേലും ഹമാസും ; യുഎൻ രക്ഷാസമിതി തീരുമാനമാകാതെ പിരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഗാസ : വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേലും ഹമാസും ആവർത്തിച്ചതോടെ യുഎൻ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി. രക്ഷാ സമിതി വെർച്വൽ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഗാസയിലെ ആക്രമണങ്ങളെ അപലപിക്കുന്ന പൊതു പ്രസ്താവനയും യോഗത്തിൽ ഉണ്ടായില്ല. യുഎൻ രക്ഷാ സമിതി യോഗസമയത്തും ഇസ്രായേൽ ഗാസയിൽ ആക്രമണം തുടർന്നു.

അടിയന്തിര വെടിനിർത്തല്‍ വേണമെന്നാണ് ഐക്യരാഷ്ട്രസ സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടത്. എന്നാൽ സമാധാന ശ്രമങ്ങള്‍ക്ക് വേഗം കൂട്ടാൻ ചേർന്ന യു.എൻ. യോഗത്തിലും ഇരു രാജ്യങ്ങളും ഏറ്റുമുട്ടി. ഹമാസ് കുഞ്ഞുങ്ങളെ കവചമാക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇസ്രായേല്‍ അംബാസഡർ ഗിലാ ദർദാൻ പറഞ്ഞു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന അമേരിക്കയുടെ പ്രസ്താവന പലസ്തീനികളുടെ കൂട്ടക്കൊലക്ക് വഴിയൊരുക്കുമെന്നായിരുന്നു പലസ്തീനിയൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. എന്നാൽ അമേരിക്ക, ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന പ്രസ്താവനയിൽ ഉറച്ച് നിന്നു.

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ യുഎൻ രക്ഷാ സമിതി യോഗത്തിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഇസ്രായേലും പലസ്തീനും സംയമനം പാലിക്കണമെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി ആവശ്യപ്പെട്ടു. ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ മരിച്ച സൗമ്യയുടെ മരണത്തിൽ ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാലടി സർവകലാശാലയിൽ മോദിയെ വിമര്‍ശിച്ച് ഫ്ലക്സ് ബോർഡ് വെച്ചതിൽ റിപ്പോർട്ട് തേടി കേന്ദ്ര ഇന്‍റലിജന്‍സ്

0
കൊച്ചി: കാലടി സർവകലാശാലയുടെ പുറത്ത് പ്രധാനമന്ത്രിയെ വിമർശിച്ചുള്ള ഫ്ലക്സിൽ കേന്ദ്ര ഇന്‍റലിജന്‍സ്...

സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലക്ക് ; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പി കെ ശ്രീമതി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച്...

യുദ്ധത്തില്‍ ഉത്തരകൊറിയൻ സൈന്യത്തിന്റെ സഹായവും പിന്തുണയുമുണ്ടെന്ന് സ്ഥിരീകരിച്ച് റഷ്യ

0
മോസ്‌കോ: യുക്രൈനെതിരെയുള്ള യുദ്ധത്തില്‍ ഉത്തരകൊറിയൻ സൈന്യത്തിന്റ സഹായവും പിന്തുണയുമുണ്ടെന്ന് സ്ഥിരീകരിച്ച് റഷ്യ....

തലസ്ഥാനത്ത് എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട ; കുപ്പിയിൽ ഒളിപ്പിച്ച ഹാഷിഷ് ഓയിലും കഞ്ചാവും പിടിച്ചെടുത്തു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. വീട്ടിലെ ഷെഡ്ഡിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...