സിറിയയിൽ ഇസ്രയേൽ ആക്രമണം ; ഇറാൻ ജനറലിനെ വധിച്ചു

For full experience, Download our mobile application:
Get it on Google Play

ഡമാസ്കസ്: സിറിയയിൽ ഇറാന്റെ ഉന്നത സൈനിക ജനറലിനെ വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രയേൽ. ഇറാൻ റെവലൂഷണറി ഗാർഡിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ സിറിയൻ ഇന്റലിജൻസ് യൂണിറ്റ് തലവൻ ജനറൽ സദേഖ് ഒമിദ്സാദേഹ് ആണ് കൊല്ലപ്പെത്. ഇയാൾക്കൊപ്പം, ഉപ ഇന്റലിജൻസ് മേധാവിയും റെവലൂഷണറി ഗാർഡിലെ രണ്ട് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്നാണ് വിവരം. ആക്രമണത്തിൽ പത്തോളം പേർ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അംഗങ്ങൾ കൊല്ലപ്പെട്ടത് റെവലൂഷണറി ഗാർഡ് സ്ഥിരീകരിച്ചെങ്കിലും ഇവരുടെ പദവികളോ പേരോ സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ പ്രാദേശിക സമയം, രാവിലെ 10.15ന് തലസ്ഥാനമായ ഡമാസ്കസിലെ മെസ്സയിൽ ഇവർ താമസിച്ചിരുന്ന ബഹുനില കെട്ടിടം ഇസ്രയേലിന്റെ മിസൈലുകൾ തകർക്കുകയായിരുന്നു. ആക്രമണത്തിൽ കെട്ടിടം നിലംപതിച്ചു. ഏതാനും മിസൈലുകൾ സിറിയൻ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടു. കഴിഞ്ഞ ആഴ്ച ഇറാക്കിലെ എർബിലിൽ ഇസ്രയേൽ ഇന്റലിജൻസ് കേന്ദ്രത്തിന് ഇറാൻ ബോംബിട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത് ; എജിയുടെ നിയമോപദേശം തേടി സർക്കാർ

0
തിരുവനന്തപുരം: സിപിഎമ്മിൻ്റെ മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ കേസ് എടുക്കണമെന്നഇഡി കത്തിൽ...

പാർട്ടി ചരിത്രത്തിലാദ്യം ; സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേരും

0
കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു അസാധാരണ നീക്കത്തിന് കേരളത്തിലെ...