ബലിപെരുന്നാൾ ദിനത്തിലും ഗാസ്സയിൽ കൂട്ടകുരുതി തുടർന്ന്​ ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

തെൽ അവിവ്: ബലിപെരുന്നാൾ ദിനത്തിലും ഗസ്സയിൽ കൊടുംക്രൂരത തുടർന്ന്​ ഇസ്രായേൽ. സ്​ത്രീകളും കുട്ടികളുമുൾപ്പെടെ 42 പേർ കൊല്ലപ്പെട്ടു. ഹമാസ് ചെറുത്തുനിൽപ്പിൽ 5 സൈനികർ കൊല്ലപ്പെടുകയും 17 പേർക്ക്​ പരിക്കേറ്റതായും ഇസ്രായേൽ സേന അറിയിച്ചു. പട്ടിണി പിടിമുറുക്കിയ ഗാസ്സയിൽ ഭക്ഷ്യവിതരണം പൂർണമായും നിർത്തിവെച്ച ഇസ്രായേൽ, വ്യാപക ആക്രമണങ്ങൾ തുടരുന്നു. ഗാസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ബലിപെരുന്നാൾ ദിനത്തിൽ 42 പേരെയാണ്​ ഇസ്രായേൽ കൊലപ്പെടുത്തിയത്​. മൂന്ന്​ മാസത്തിലേറെയായി തുടരുന്ന ഉപരോധം മൂലം പട്ടിണിയിലായ മനുഷ്യർക്ക്​ ഒരു നേരത്തെ ആഹാരം പോലും കൈമാറാനും ഇസ്രായേൽ വിസമ്മതിക്കുകയാണ്​. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ബദൽ ഭക്ഷ്യവിതരണ സംവിധാനം ഉണ്ടാകില്ലെന്നാണ്​ ഇസ്രായേൽ അറിയിച്ചത്​.

കഴിഞ്ഞ ആഴ്ച ഭക്ഷണത്തിന്​ വരിനിന്നവർക്കു ​നേരെ നടന്ന വെടിവെപ്പ്​ സംഭവങ്ങളിൽ 110 പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗാസ്സയിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ അന്തർദേശീയ സമൂഹം ഉടനടി എന്തെങ്കിലും ചെയ്​തേ തീരൂവെന്ന്​ യുനിസെഫ്​ അഭ്യർഥിച്ചു. പട്ടിണി ആയുധമാക്കി മാറ്റുന്നത്​ ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നും ഗാസ്സയുടെ കണ്ണീരൊപ്പാൻ അസാധാരണ നടപടികൾ ആവശ്യമാണെന്നും ഫ്രാൻസും കാനഡയും വ്യക്​തമാക്കി. അതിനിടെ ഇരുപത്​ മാസം പിന്നിടുന്ന വേളയിലും ഗാസ്സയിൽ ഹമാസിന്‍റെ പ്രതിരോധവീര്യം അത്ഭുതകരമാണെന്ന്​ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ഖാൻ യൂനുസിൽ ഇന്നലെ നാല് സൈനികരും ജബാലിയയിൽ ഒരു സൈനികനുമാണ്​ കൊല്ലപ്പെട്ടത്​. രണ്ടിടങ്ങളിലുമായി 17 സൈനികർക്ക്​ പരിക്കേൽക്കുകയും ചെയ്തു. യുദ്ധം നീണ്ടുനിൽക്കുമെന്നും പരമാവധി അതിന്‍റെ സമയം​ കുറച്ചു കൊണ്ടു വരാനാണ്​ തങ്ങളുടെ നീക്കമെന്നും ഇസ്രായേൽ സൈനിക മേധാവി പ്രതികരിച്ചു. ഗാസ്സയിൽ ഐസിസ്​ അനുകൂല ക്രിമിനൽ സംഘങ്ങൾക്ക്​ ഇസ്രായേൽ പണവും ആയുധങ്ങളും നൽകുന്നതായ റിപ്പോർട്ട്​ ഞെട്ടിക്കുന്നതാണെന്ന്​ പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...