ഗാസ സിറ്റി : ഗാസയിലേക്കുള്ള സഹായ ഇടനാഴി തുറക്കും. ഈജിപ്തിൽ നിന്ന് റഫ അതിർത്തി തുറന്ന് ഭക്ഷണവും വെള്ളവും അവശ്യ മരുന്നുകളും ഗാസയില്‍ എത്തിക്കും. ആദ്യ ഘട്ടത്തിൽ 20 ട്രക്കുകൾ ഭക്ഷണവും വെള്ളവുമായി എത്തും. പ്രതിദിനം നൂറ് ട്രക്കുകൾ വീതം എത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. സഹായ ഇടനാഴിക്ക് ഇസ്രയേൽ അനുമതി നൽകിയിരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഗാസയിലെ റോഡുകളും പാലങ്ങളും തകർന്നിരുന്നു. എത്രയും പെട്ടെന്ന് വേണ്ട അറ്റകുറ്റപണികൾ നടത്തി സഹായം എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഗാസയിലെ എല്ലാ സ്ഥലങ്ങളിലും സഹായം എത്തിക്കണമെങ്കിൽ വെടിനിർത്തൽ വേണമെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
തെക്കൻ ഗാസയിൽ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കഴിഞ്ഞു. 12065 പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1300 ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ കാണാതായിട്ടുണ്ട്. ഇതില്‍ 600 കുട്ടികളുമുണ്ട്. തെക്കൻ ഗാസയിൽ സ്കൂളിന് നേരെ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട് ഉണ്ട്. റഫ അതിർത്തിയിൽ ബോംബാക്രമണത്തില്‍ 20 പേർ കൊല്ലപ്പെട്ടു. ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെയും ആക്രമണം നടന്നു. ഗാസയിൽ 10 ലക്ഷം പേർ കുടിയിറക്കപ്പെട്ടെന്നും 3, 52,000 പേർ അഭയാർത്ഥി ക്യാമ്പുകളിൽ ഉണ്ടെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033