വടക്കൻ യമനിലെ തുറമുഖങ്ങൾ, സനാ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സുപ്രധാന ജനവാസ മേഖലകൾ ആക്രമിച്ച് ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

സനാ: ഒരു വർഷത്തിലേറെയായി വടക്കൻ യമനിലെ തുറമുഖങ്ങൾ, സനാ അന്താരാഷ്ട്ര വിമാനത്താവളം, പവർ സ്റ്റേഷനുകൾ, സിമന്റ് ഫാക്ടറികൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന ജനവാസ മേഖലകൾ ഇസ്രായേൽ ആവർത്തിച്ച് ആക്രമിക്കുകയാണ്. ഈ കഴിഞ്ഞ ഞായറാഴ്ച ഉൾപ്പെടെ ഇസ്രായേൽ സൈന്യം തലസ്ഥാനമായ സനായിലെ ഹാസിസ് പവർ സ്റ്റേഷനും രണ്ട് പവർ പ്ലാന്റുകളും ഒരു ഇന്ധന ഡിപ്പോയും ആക്രമിച്ചു. ഒരു ആഴ്ച മുമ്പ് ഹാസിസ് പ്ലാന്റ് ആക്രമിക്കുകയും നിയന്ത്രണത്തിലാകുകയും ചെയ്തു. മാത്രമല്ല സംഭവിച്ചത് ‘തുടക്കം’ മാത്രമാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തെൽ അവിവിൽ നിന്ന് ഏകദേശം 2,000 കിലോമീറ്റർ അകലെയുള്ള യമനിൽ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലി സൈന്യം ആവർത്തിച്ച് നടത്തുന്ന ആക്രമണങ്ങൾ ഇസ്രായേലിന്റെ വ്യോമ മേധാവിത്വത്തെയും ദീർഘകാല സൈനിക ശക്തിയെയും എടുത്തുകാണിക്കുന്നു.

എന്നാൽ സിവിലിയൻ മേഖലകൾ ലക്ഷ്യമിടുന്നത് ഇസ്രായേൽ തുടരുന്നത് യമനിലെ പൊതുജീവിതത്തെ സങ്കീർണമാക്കിയിട്ടുണ്ട്. അമേരിക്കയുടെ പൂർണ പിന്തുണയോട് കൂടിയാണ് ഇസ്രായേൽ പ്രദേശത്ത് ആക്രമണം നടത്തുന്നത്.യമനിലെ യുഎസ് ആക്രമണങ്ങൾ ഹൂത്തി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തുന്നത് എന്ന് പറയുമ്പോഴും ആക്രമണങ്ങളിൽ ഗണ്യമായ സിവിലിയൻ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ യുഎസ് വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 224 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടു. കഴിഞ്ഞ 23 വർഷത്തെ യമനിലെ യുഎസ് ആക്രമണങ്ങളുടെ അത്രയും തന്നെ ആളുകൾ ഈ കാലയളവിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...