Wednesday, May 7, 2025 6:01 pm

ഇ​സ്ര​യേ​ലി​ല്‍ മ​ല​യാ​ളി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ്

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ഇ​സ്ര​യേ​ല്‍-​പാ​ല​സ്തീ​ന്‍ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ്.

പൗ​ര​ന്മാ​ര്‍​ക്ക് ഇ​ന്ത്യ​ന്‍ എം​ബ​സി എ​ല്ലാ സ​ഹാ​യ​വും ഒ​രു​ക്ക​ണം. സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജോലി​ക്ക് പോ​കാ​ന്‍ ക​ഴി​യാ​തെ താ​മ​സ​സ്ഥ​ല​ത്ത് ക​ഴി​യു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ​ണം ഉ​ള്‍​പ്പ​ടെ​യു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കാ​ന്‍ എം​ബ​സി​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്നും പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​യാ​ളി​ക​ള്‍​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് നോ​ര്‍​ക്ക സ്പെ​ഷ്യ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണം. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്ത​ണമെന്നും പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് ആവശ്യപ്പെട്ടു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​ങ്ങ​ളാ​യ പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ അ​പ്പോ​സ്ത​ലേ​റ്റ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ഇ​സ്ര​യേ​ലി​ല്‍ സ​മാ​ധാ​നം പു​ല​രാ​ന്‍ പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് ഗ​ള്‍​ഫ് കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി പ്ര​ത്യേ​ക പ്രാ​ര്‍​ഥ​നാ​ദി​നം ആ​ച​രി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ര്‍ ഫാ. ​റ്റെ​ജി പു​തു​വീ​ട്ടി​ല്‍​ക​ളം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഹ​മാ​സി​ന്റെ  റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച ഇ​ടു​ക്കി കീ​രി​ത്തോ​ട് സ്വ​ദേ​ശി സൗ​മ്യ സന്തോഷി​ന്റെ  നി​ര്യാ​ണ​ത്തി​ല്‍ പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് അ​നു​ശോ​ചി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ സിന്ദൂറിൽ സൈന്യത്തെ പ്രശംസിച്ച് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്

0
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ സൈന്യത്തെ പ്രശംസിച്ച് പ്രതിരോധമന്ത്രി. ഇന്ത്യൻ സൈന്യം ചരിത്രം...

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് വേണ്ടി മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതിൽ വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊല്ലം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് വേണ്ടി മുൻനിര സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതിൽ...

പന്തളം വൈഎംസിഎ സുവർണ ജൂബിലിയാഘോഷം സമാപനം 11ന്

0
പന്തളം : വൈഎംസിഎയുടെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി...

മലമാനിനെ വേട്ടയാടി മാംസം വിൽപ്പന നടത്തിയ കേസിലെ രണ്ടാം പ്രതി പിടിയിൽ

0
മലപ്പുറം: മലമാനിനെ വേട്ടയാടി മാംസം വിൽപ്പന നടത്തിയ കേസിലെ രണ്ടാം പ്രതി...