വെടിനിര്‍ത്തല്‍ കരാര്‍ പ്രതിസന്ധിയിലാക്കി ഗസ്സയിൽ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം

For full experience, Download our mobile application:
Get it on Google Play

ഗസ്സ സിറ്റി:18 ദിവസങ്ങൾ നീണ്ട വെടിനിർത്തൽ കരാറിനെ കടുത്ത പ്രതിസന്ധിയിലാക്കി, ഗസ്സക്കു മേൽ വീണ്ടും ഇസ്രായേലിന്‍റെ ശക്​തമായ വ്യോമാക്രമണം. 42 പേർ കൊല്ലപ്പെടുകയും ഇരുപതിലേറെ പേർക്ക്​ പരിക്കേൽക്കുകയുംചെയ്​തു. ഇന്നലെ അർധരാത്രിയാണ്​ അമേരിക്കയെ വിവരം അറിയിച്ച ശേഷം ഗസ്സക്കു മേലുള്ള ഇസ്രായേലിന്‍റെ പുനരാക്രമണം. ഖാൻ യൂനുസിലും തെക്കൻ ഗസ്സ മുനമ്പിലുമാണ്​ ഇസ്രായേലി പോർ വിമാനങ്ങൾ ബോംബിട്ടത്​. ഗസ്സയുടെ പല ഭാഗങ്ങളിലും വ്യാപക ഷെല്ലാക്രമണവും നടന്നു. ഇസ്രായേൽ നടപടി, വെടിനിർത്തൽ കരാറിന്‍റെ തകർച്ചയല്ലെന്ന്​ യു.എസ്​ വൈസ്​ പ്രസിഡന്‍റ്​ ജെ. ഡി വാൻസ്​ പറഞ്ഞു. ഗസ്സയിൽ നിന്ന്​ സേനക്ക്​ നേരെ ആക്രമണം ഉണ്ടായാൽ ഇസ്രായേൽ തിരിച്ചടിക്കും എന്നത്​ തങ്ങൾ പ്രതീക്ഷിച്ച ഒന്നാണെന്നും അദ്ദേഹം കൂട്ടച്ചേർത്തു. അവശേഷിക്കുന്ന 13 ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകാതെ, ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഗസ്സയിൽ വൻ ആക്രമണം നടത്താൻ ഇന്നലെ വൈകീട്ടാണ്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സൈന്യത്തിന്​ നിർദേശം നൽകിയത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...