ടെൽ അവീവ് : ഹമാസിന്‍റെ നീക്കങ്ങളെ തകർത്ത് ഇസ്രയേൽ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. ഗാസ നഗരം പൂർണമായും വളഞ്ഞെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങൾക്കും താവളങ്ങൾക്കും നേരെ കനത്ത ആക്രമണമാണ് നടക്കുന്നത്. അതേസമയം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 ആയി. ഇതുവരെ മരിച്ച പലസ്തീൻകാരുടെ എണ്ണം 9061 ആണെന്നാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ 32,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഗാസയിലെ മിക്ക സ്കൂൾ കെട്ടിടങ്ങളും ഇസ്രയേൽ ആക്രമണത്തിൽ തകർന്നു. ലബനോൻ അതിർത്തിയിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
വെടിനിർത്തലിനായി അന്താരാഷ്ട്ര സമ്മർദ്ദം ഉയരുന്നതിനിടയിലും അക്കാര്യം അജണ്ടയിലേ ഇല്ലെന്ന് സൈനിക വക്താവ് അറിയിച്ചു. ഭൂഗർഭ തുരങ്കങ്ങള്‍ ഒളിത്താവളമാക്കിയാണ് ഹമാസ് ഇസ്രയേൽ സൈന്യത്തിന് നേരെ പ്രതിരോധം തീർക്കുന്നത്. ഗറില്ല മാതൃകയിലുള്ള പോരാട്ടാമാണ് ഹമാസ് നടത്തുന്നത്. തുരങ്കങ്ങളിൽ നിന്നും ബോംബുകള്‍ ഉപയോഗിച്ചും കുഴി ബോബുംകള്‍ ഉപയോഗിച്ചുമുള്ള ആക്രമണത്തിന്‍റെ വീഡിയോ ഹമാസ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. എന്നാൽ ശക്തമായി തിരിച്ചടിച്ച് ഇസ്രയേൽ സൈന്യം ഗാസ നഗരത്തെ വളഞ്ഞ് കഴിഞ്ഞു. ഹമാസിനെതിരെയുള്ള തിരിച്ചടിയുടെ ദൃശ്യങ്ങളും സൈനിക മുന്നേറ്റവും ഇസ്രയേലും പ്രചരിപ്പിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033