Thursday, July 10, 2025 8:42 pm

ഇസ്രയേൽ ആക്രമണം ; കുട്ടികളടക്കം 100 പേർ കൂടി കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഗാസ : ഗാസയിലും ലബനാനിലുമായി കുട്ടികളും സ്ത്രീകളുമടക്കം 100പേരെ ഇസ്രയേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ആകാശത്ത് നിന്ന് ബോംബിട്ടാണ് ഇസ്രയേലിന്റെ ക്രൂര ആക്രമണം. ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 50ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി മെഡിക്കൽ സ്രോതസ്സുകളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗാസയിൽ മാത്രം 42 പേരാണ് കൊല്ലപ്പെട്ടത്. ലബനാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സേന 52 പൗരന്മാ​രെ കൊലപ്പെടുത്തിയതായി ലബനാൻ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 161 പേർക്കാണ് ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റത്. അതേസമയം ലബനാനിലെ സിഡോൺ നഗരത്തിൽ വാഹനത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ മൂന്ന് പേർ കൊലപ്പെട്ടു. ഈ വാഹനത്തിന് സമീപമുണ്ടായിരുന്ന ഐക്യരാഷ്ട്രസഭയുടെ യുനീഫിൽ സേനാംഗങ്ങളായ ആറ് മലേഷ്യൻ പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിൽ 43,469 പലസ്തീനികൾ കൊല്ലപ്പെടുകയും 102,561 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലബനാനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 3,102 പേർ കൊല്ലപ്പെടുകയും 13,819 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിജിലൻസ് കൈക്കൂലി കേസിൽ ശേഖർ കുമാർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദേശം

0
കൊച്ചി: വിജിലൻസ് കൈക്കൂലി കേസിൽ ഇഡി ഡയറക്ടർ ശേഖർ കുമാറിന് ജാമ്യം....

സംസ്ഥാനത്ത് സൈബർ സാമ്പത്തിക തട്ടിപ്പ് കേസിൽ 286 പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായവർക്ക് വേണ്ടി നടത്തിയ പ്രത്യേക...

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ; 2 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

കോന്നി മെഡിക്കൽ കോളേജിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തിരമായി ആരംഭിക്കണം : എസ്‌ഡിപിഐ

0
പത്തനംതിട്ട : സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കോന്നി മെഡിക്കൽ കോളേജിൽ...