Wednesday, July 9, 2025 11:53 pm

ഗാസ്സയിൽ മാധ്യമപ്രവർത്തകരുടെ ടെന്റിന് നേരെ ഇസ്രായേൽ ബോംബാക്രമണം ; രണ്ട് പേർ കൊല്ലപ്പെട്ടു ഏഴ് പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഗാസ്സ സിറ്റി: ഗാസ്സയിൽ മാധ്യമപ്രവർത്തകരെ പാർപ്പിച്ചിരിക്കുന്ന ടെന്റിന് നേരെ ഇസ്രായേലിന്റെ ബോംബാക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് സമീപമുള്ള മാധ്യമപ്രവർത്തകരുടെ ടെന്റിന് നേരെയാണ് ഇസ്രായേൽ ബോംബാക്രമണം നടത്തിയത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒരാൾക്ക് മാരകമായി പൊള്ളലേറ്റിട്ടുണ്ട്. രണ്ടാമത്തെയാൾക്ക് തലക്കാണ് പരിക്ക്. ഖാൻ യൂനിസിലെ ഒരു വീട്ടിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഒൻപത് പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്. മണിക്കൂറുകളുടെ വ്യത്യസത്തിലാണ് രണ്ട് ആക്രമണങ്ങളും ഇസ്രായേൽ സൈന്യം നടത്തിയത്.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ടർമസ് അയ പട്ടണത്തിന് സമീപം കല്ലെറിഞ്ഞ ഒരു ഭീകരനെ വധിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു. എന്നാൽ കൊല്ലപ്പെട്ടത് 14 വയസ്സുള്ള ഒരു ഫലസ്തീൻ-അമേരിക്കൻ ബാലനാണെന്ന് ഫലസ്തീൻ ഉദ്യോഗസ്ഥർ പറഞ്ഞു.അതേസമയം, ഗസ്സയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ അവസ്ഥ വളരെ മോശമാണെന്ന് വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്‌സ്. ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും മാരകമായ അവസ്ഥയിലൂടെയാണ് ഗസ്സയിൽ മാധ്യമപ്രവർത്തകർ കടന്നുപോകുന്നതെന്നും റിപ്പോർട്ട് പറയുന്നു. 2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ സൈന്യം 232 മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതായി ഏപ്രിൽ 1 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ യുഎസ് ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നാനച്ഛന് പതിനഞ്ച് കൊല്ലം കഠിന തടവും 45,000 രൂപ...

0
തിരുവനന്തപുരം: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ മൂന്നാനച്ഛൻ അനിൽ...

സംസ്കൃത സർവ്വകലാശാല എം. എസ്. ഡബ്ല്യൂ., ഡിസാസ്റ്റർ മാനേജ്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യൂ., എം....

ഹിമാചല്‍ പ്രദേശില്‍ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 25കാരന്‍ പിടിയില്‍

0
ഷിംല: ഹിമാചല്‍ പ്രദേശില്‍ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 25കാരന്‍ പിടിയില്‍. ഷിംലയിലാണ്...

ലെവൽ ക്രോസ്സുകളിലെ സുരക്ഷ പരിശോധിക്കാൻ റെയിൽവേ തീരുമാനിച്ചു

0
ചെന്നൈ: കടലൂർ റെയിൽവെ ലെവൽ ക്രോസിൽ സ്‌കൂൾ വാഹനം അപകടത്തിൽപെട്ട സംഭവത്തിൻ്റെ...