Friday, June 28, 2024 4:39 am

വിഴിഞ്ഞത്ത് തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതിയുമായി ഇസ്രയേൽ കമ്പനി ; ഉറ്റുനോക്കി രാജ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ടിൽ ഫ്ലോട്ടറുകൾ സ്ഥാപിച്ച് തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതിയുമായി ഇസ്രയേൽ കമ്പനി. ടെൽ അവീവ് ആസ്ഥാനമായ ഇക്കോ വേവ് പവർ ഗ്ലോബൽ കമ്പനിയാണ് സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ ഇതിനായി ശ്രമംതുടങ്ങിയത്. അദാനി തുറമുഖ അധികൃതരുമായി പ്രാഥമികതലചർച്ച പുരോഗമിക്കുന്നതായി കമ്പനി വക്താക്കൾ വെളിപ്പെടുത്തി. നടപ്പാവുകയാണെങ്കിൽ തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയാകുമിത്. ആദ്യഘട്ടത്തിൽ പുലിമുട്ടിന്റെ 980 മീറ്റർ നീളത്തിൽ ഫ്ലോട്ടറുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. ലോകത്താകെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഇരട്ടിയിലേറെ തിരമാലകളുടെ ശക്തിയിൽനിന്ന് ഉത്പാദിപ്പിക്കാനാകുമെന്നാണ് ലോക ഊർജ കൗൺസിലിന്റെ കണക്ക്.

യൂറോപ്യൻ തീരപ്രദേശമായ ജിബ്രാൾട്ടറിലാണ് ഈ സാങ്കേതികവിദ്യയിൽ ലോകത്തെ ആദ്യ വൈദ്യുതനിലയം സ്ഥാപിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ ടെൽ അവീവിലെ ജാഫാ തുറമുഖത്ത് തിരമാലകളെ ആശ്രയിച്ച് ഉത്പാദിപ്പിക്കുന്ന 100 കിലോവാട്ട് വൈദ്യുതനിലയം ഇക്കോ വേവ് പവർ ഗ്ലോബൽ തുറന്നിരുന്നു. തീരപ്രദേശത്തോടുചേർന്ന് ഇത്തരത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ പല പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും പലതും ഫലവത്തായിരുന്നില്ല. തീരത്തോടടുക്കുമ്പോൾ തീരമാലകൾക്ക് ശക്തിവർധിക്കുന്നതാണ് പ്രധാന പ്രതിസന്ധി. 30 വർഷംമുൻപ്‌ വിഴിഞ്ഞം തീരത്ത്‌ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച നിലയം അധികംവൈകാതെ നാശംനേരിട്ടിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങള്‍ ; അറിയാം…

0
ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. ചര്‍മ്മ സംരക്ഷണത്തില്‍...

പെരുമ്പാവൂരിലെ യുവതിയുടെ ആത്മഹത്യ ; കടബാധ്യത മൂലമെന്ന് നാട്ടുകാർ, പോലീസ് അന്വേഷണം തുടങ്ങി

0
എറണാകുളം: പെരുമ്പാവൂരിലെ യുവതിയുടെ ആത്മഹത്യ കടബാധ്യത മൂലമെന്ന് പ്രദേശവാസികൾ. ഓടയ്ക്കാലി സ്വദേശി...

ലോറി ഇടിപ്പിച്ചിട്ടും ഭർത്താവ് മരിച്ചില്ല, ഒടുവിൽ പ്ലാൻ ബി ; ഭാര്യയുടെ ക്വട്ടേഷനിൽ അരുംകൊല,...

0
ചണ്ഡീഗഢ്: വാഹനാപകടക്കേസില്‍ ഒത്തുതീര്‍പ്പിന് വിസമ്മതിച്ചതിന് യുവാവിനെ കൊലപ്പെടുത്തി. ഒരാഴ്ച മുമ്പ് വരെ...

പറവൂരിൽ കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് എംഡിഎംഎ ; 3 പേർ അറസ്റ്റിൽ

0
കൊച്ചി : വടക്കൻ പറവൂരിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. കാറിൽ ഒളിപ്പിച്ച...