ടെൽഅവീവ് : ഹമാസിനെതിരെ യുദ്ധത്തില്‍ ഒറ്റക്കെട്ടായി നീങ്ങുന്നതിനായി ഇസ്രയേലില്‍ രൂപവത്കരിച്ച സംയുക്ത യുദ്ധകാല സര്‍ക്കാരില്‍ ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് യാര്‍ ലപിഡ്. തീവ്ര വലതുപക്ഷത്തെ സര്‍ക്കാരില്‍ ചേര്‍ക്കരുതെന്നും ഹമാസ് ആക്രമണം ഇസ്രായേല്‍ സര്‍ക്കാരിന്‍റെ വീഴ്ചയാണെന്നും യാര്‍ ലാപിഡ് പറഞ്ഞു. സംയുക്ത യുദ്ധകാല സര്‍ക്കാരിന്‍റെ മന്ത്രിസഭയിലെ നിലവിലെ രീതിയും അംഗത്വവും ശരിയായ പ്രവര്‍ത്തനത്തിന് അനുകൂലമാകില്ലെന്നും അതിനാല്‍ സംയുക്ത സര്‍ക്കാരില്‍ ചേരില്ലെന്നും യാര്‍ ലാപിഡ് പറഞ്ഞു. കൃത്യമായ ഭരണനേതൃത്വമില്ലാതെ തീവ്രവലതുപക്ഷത്തേക്കൂടി മന്ത്രിസഭയില്‍ ചേര്‍ക്കുന്നത് പരാജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
തന്‍റെ പാര്‍ട്ടി യുദ്ധത്തില്‍ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുന്നത് തുടരുമെന്നും യാര്‍ ലാപിഡ് വ്യക്തമാക്കി. ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേലില്‍ യുദ്ധകാല സംയുക്ത സര്‍ക്കാര്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രൂപവത്കരിച്ചത്. പ്രതിപക്ഷ പാര്‍ട്ടിയായ ബ്ലു ആന്‍ഡ് വൈറ്റ് നേതാവ് ബെന്നി ഗാന്‍റിസിനെയും ഉള്‍പ്പെടുത്തിയാണ് പുതിയ സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. സംയുക്ത സര്‍ക്കാരിന്‍റെ മന്ത്രിസഭയില്‍ ഒരു സീറ്റ് പ്രതിപക്ഷ നേതാവ് യാര്‍ ലാപിഡിന് മാറ്റിവെച്ചിരുന്നു. സംയുക്ത സര്‍ക്കാര്‍ രൂപവത്കരിച്ചശേഷം അദ്ദേഹം അതോടൊപ്പം ഇതുവരെ ചേരുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്തിരുന്നില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.