ദില്ലി : ഇസ്രായേൽ പലസ്തീൻ യുദ്ധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ പ്രസ്താവന വീണ്ടുവിചാരമില്ലാത്തതായിപ്പോയെന്ന് സിപിഎം പിബി അംഗം എംഎ ബേബി പറഞ്ഞു. അത് ഇന്ത്യയുടെ പരമ്പരാഗത വിദേശനയം കയ്യൊഴിയുന്നതായിരുന്നു. ഇസ്രായേലിൽ ഹമാസിന്‍റെ പ്രത്യാക്രമണപരമായ മിന്നൽനടപടി ഉണ്ടായ ഉടനെ വീണ്ടുവിചാരമില്ലാതെ താൻ ‘ഇസ്രായേലിനൊപ്പം ‘എന്ന് മോദി എക്സിൽ പ്രഖ്യാപിച്ചത് രാജ്യത്തിന്‍റെ നയതന്ത്രത്തെക്കുറിച്ച് തീരെ ആലോചിക്കാതെ ആയിരുന്നു. ഇന്ത്യയുടെ വിദേശകാര്യ വക്താവ് ഈ നിലപാട് തിരുത്താൻ പിന്നീട് ശ്രമിച്ചു എങ്കിലും മോദി ഉണ്ടാക്കിയ പരിക്ക് നിലനില്ക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ – പാലസ്തീൻ സമാധാനശ്രമങ്ങളിൽ വലിയ പങ്ക് വഹിക്കാൻ ഇന്ത്യയ്ക്കുണ്ടായിരുന്ന അവസരമാണ് മോദിയുടെ നിരുത്തരവാദിത്വം കൊണ്ട് നഷ്ടമായത്. ബ്രിട്ടീഷ് -അമേരിക്കൻ സംയുക്ത നേതൃത്വത്തിൽ 1948ൽ ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കപ്പെടുന്ന കാലത്തേ പാലസ്തീൻറെ ന്യായമായ അവകാശങ്ങൾക്കായി നിലകൊണ്ട മഹനീയ പാരമ്പര്യം ഇന്ത്യക്ക് ഉണ്ട്. ഇന്ത്യയിലെ ഭരണകക്ഷിയായിരുന്ന കോൺഗ്രസ് മാത്രമല്ല പ്രതിപക്ഷത്തായിരുന്ന കമ്യൂണിസ്റ്റുകാർ തുടങ്ങിയവരും 1977 ലെ ജനതാസർക്കാരിലെ വിദേശകാര്യ മന്ത്രിഎ ബി വാജ്പേയി പോലും ഈ നയത്തെ പിന്തുണച്ചു . അത് നമ്മുടെ രാഷ്ട്രത്തിന്‍റെ പൊതുനിലപാടായിരുന്നു. അതാണ് നരേന്ദ്രമോദി പാടേ ഉപേക്ഷിച്ചതെന്നും എംഎ ബേബി പറഞ്ഞു
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.