Wednesday, May 14, 2025 1:24 pm

ട്രംപുമായുള്ള നിർണായക ചർച്ചക്കായി​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നാളെ അമേരിക്കയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തെൽ അവീവ്: പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപുമായുള്ള നിർണായക ചർച്ചക്കായി​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നാളെ അമേരിക്കയിൽ. ഗാസ്സയിലെ ആക്രമണ പദ്ധതിയും വെടിനിർത്തൽ കരാർ സാധ്യതയുമാകും ട്രംപ്​-നെതന്യാഹു ചർച്ചയിൽ പ്രധാനമായും ഇടംപിടിക്കുക. ബന്ദികളുടെ മോചനത്തിന്​ തയാറായില്ലെങ്കിൽ ഗാസ്സയെ നരകമാക്കുമെന്ന പ്രഖ്യാപനം ട്രംപ്​ ആവർത്തിക്കുന്നുണ്ടെങ്കിലും ഈജിപ്ത്​ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ചർച്ചയിൽ ഉന്നയിക്കപ്പെടുമെന്നാണ്​ സൂചന. അടുത്ത മാസം ഗൾഫ്​ പര്യടനം നടക്കാനിരിക്കെ, അറബ്​ സമ്മർദത്തെ പൂർണമായും ട്രംപ്​ അവഗണിക്കാൻ ഇടയില്ലെന്നാണ്​ യു.എസ്​ മാധ്യമങ്ങളുടെ വിലയിരുത്തൽ. ഇറാൻ ആണവ പദ്ധതി, സിറിയയിലെ തുർക്കി ഇടപെടൽ എന്നിവയും ട്രംപ്​ നെതന്യാഹു കൂടിക്കാഴ്​ചയിൽ ചർച്ചയാകും.

ഹമാസുമായി കരാർ രൂപപ്പെടുത്തി ബന്ദികളുടെ മോചനം ഉറപ്പാക്കാതെ അമേരിക്കയിൽനിന്ന്​ മടങ്ങരുതെന്നാവശ്യപ്പെട്ട്​ ഇസ്രായേൽ തലസ്​ഥാനമായ തെൽ അവീവിൽ വൻ റാലി നടന്നു. ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽനിന്ന്​ തങ്ങൾ കഷ്ടിച്ച്​ രക്ഷപ്പെട്ടതായി വെളിപ്പെടുത്തുന്ന രണ്ട്​ ബന്ദികളുടെ വീഡിയോ ഹമാസ്​ പുറത്തുവിട്ടു. തെക്കൻ ഗാസ്സയിൽ ഇസ്രായേൽ സേന കൂടുതൽ പിടിമുറുക്കിയതോടെ വ്യാപക കൂട്ടക്കുരുതിയാണ് അരങ്ങേറുന്നത്. പിന്നിട്ട 24 മ​ണി​ക്കൂ​റി​നി​ടെ 60 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 162 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തെക്കൻ ഗസ്സയിൽ പുതുതായി തുറന്ന സുരക്ഷാ ഇടനാഴിയിലേക്ക്​ കൂടുതൽ സൈനികരെ ഇസ്രായേൽ നിയോഗിച്ചു.

അതിനിടെ മെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 14 പേരെ കൊന്നു കുഴിച്ചു മൂടിയ ഇസ്രായേൽ ക്രൂരതയുടെ പുതിയ തെളിവുകൾ പുറത്തുവന്നതോടെ, അന്വേഷണത്തിന്​ ഉത്തരവിട്ടതായി സേന അറിയിച്ചു. ബ്രിട്ടൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇസ്രായേൽ ക്രൂരതക്കെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ്​ നടപടി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് കൽമണ്ഡപത്ത് എട്ടുവയസ്സുകാരന് നേരെ തെരുവുനായയുടെ ആക്രമണം

0
പാലക്കാട് : പാലക്കാട് കൽമണ്ഡപത്ത് എട്ടുവയസ്സുകാരന് നേരെ തെരുവുനായയുടെ ആക്രമണം. പ്രതിഭാ...

അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ; എ​ട്ടിടങ്ങളിൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് താ​പ​നി​ല കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ദു​ര​ന്ത...

ആലപ്പുഴയിൽ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ

0
ആലപ്പുഴ: ആലപ്പുഴ ചെറുതനയില്‍ കാന്‍സര്‍ രോഗിയെയടക്കം ആറ് പേരെ കടിച്ച നായയ്ക്ക്...

കേണൽ സോഫിയ ഖുറേഷിക്കെതിരായ ബിജെപി മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പില്‍

0
തിരുവനന്തപുരം : കേണൽ സോഫിയ ഖുറേഷിക്കെതിരായ ബിജെപി മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി...