ഗാസ്സ സിറ്റി: ഇന്നലെ മാത്രം ഗാസ്സയിൽ ഇസ്രായേൽ കൊന്നുതള്ളിയത് നൂറിലേറെ ഫലസ്തീനികളെ. മുനമ്പിൽ ഇസ്രായേലിന്റെ ശക്തമായ ആക്രമണങ്ങൾ തുടരുകയാണ്. ജബലിയ അഭയാർത്ഥി ക്യാമ്പിലെ യുഎൻആർഡബ്ല്യുഎയുടെ മെഡിക്കൽ സൗകര്യത്തിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 26 പേരാണ് കൊല്ലപ്പെട്ടത്. 71 പേരാണ് ഇന്നലെ വടക്കൻ ഗാസ്സയിൽ മാത്രം കൊല്ലപ്പെട്ടത്. ഗാസ്സ സിറ്റിയിലെ ഫലസ്തീനികളെ പാർപ്പിച്ച സ്കൂളുകൾക്ക് നേരെയുണ്ടായ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിൽ 33 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോർട്ടുകൾ.
അതിനിടെ യുഎൻ രക്ഷാസമിതിയിൽ ഗാസ്സയിലെ ഇസ്രായേൽ ആക്രമണത്തിനെതിരെ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി രംഗത്തുവന്നു. ഗാസ്സയിലും വെസ്റ്റ് ബാങ്ക് നഗരങ്ങളിലും ഇസ്രായേൽ തുടരുന്ന കൊടുംക്രൂരത തടഞ്ഞില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ചൈനയും തുർക്കിയും യുഎൻ രക്ഷാ സമിതിക്കു മുമ്പാകെ വ്യക്തമാക്കി. ഫലസ്തീൻ പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റം തുടരുന്നത് സംഘർഷം മൂർഛിപ്പിക്കുമെന്ന് ബ്രിട്ടൻ പ്രതികരിച്ചു. ആക്രമണവും ഉപരോധവും സകലസീമകളും ലംഘിച്ചിരിക്കുകയാണെന്നും അടിയന്തര വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ വൻ മാനുഷിക ദുരന്തം ഉറപ്പാണെന്നും യുഎൻ മനുഷ്യാവകാശ കമ്മീഷണർ ചൂണ്ടിക്കാട്ടി.
മെഡിക്കൽ സംഘത്തെ കൊന്നുകുഴിച്ചു മൂടിയ സംഭവം നടുക്കം സൃഷ്ടിക്കുന്നതാനെന്നും മനുഷ്യാവകാശ കമ്മീഷണർ പറഞ്ഞു. ഗാസ്സയിൽ കൂട്ടക്കുരുതി തുടരുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടുത്ത ആഴ്ച വൈറ്റ് ഹൗസിൽ എത്തുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. അതേസമയം ചെങ്കടലിന്റെ വടക്കു ഭാഗത്ത് നിരവധി ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ് വിമാനവാഹിനിക്കപ്പലായ ട്രൂമാനെ ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033