ഇടുക്കി : ഇസ്രയേലിലെ അഷ്‌കലോണില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. അടിമാലി കാഞ്ഞിരന്താനം സ്വദേശി മുപ്പത്തിരണ്ടുകാരിയായ സൗമ്യ സന്തോഷാണ് മരിച്ചത്. കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേലുകാരിയായ സ്ത്രീയും മരിച്ചു.
വൈകിട്ട് നാട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഷെല്ലുകള്‍ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. 7 വര്‍ഷമായി ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്. 2 വര്‍ഷം മുമ്പാണ് ഏറ്റവുമൊടുവില്‍ നാട്ടില്‍ വന്ന് മടങ്ങിയത്.