അടൂരില്‍ ചാരായം വാറ്റിക്കൊണ്ടിരിക്കേ രണ്ടു പേരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ചാരായം വാറ്റിക്കൊണ്ടിരിക്കേ രണ്ടു പേരെ പോലീസ് പിടികൂടി. പെരിങ്ങനാട് വെട്ടിക്കോട് വിള നാരായണന്‍(67), പെരുമ്പാങ്കുഴി കിഴക്കേക്കര അലക്‌സ് (45) എന്നിവരെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ സുനുകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ രാത്രി 11 മണിയോടെ പെരിങ്ങനാട്ടുള്ള റബര്‍ തോട്ടത്തിന് നടുവിലാണ് വാറ്റിക്കൊണ്ടിരുന്നത്. രണ്ടു ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ കോടയും നിര്‍മാണ സാമഗ്രികളും ഇവരില്‍ നിന്ന് കണ്ടെടുത്തു.

ഒരു കുപ്പി വാറ്റു ചാരായം 2000 രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത്. ലോക്ഡൗണ്‍ പ്രമാണിച്ച് ബാറും ബിവറേജസും തുറക്കാതായതോടെ ചാരായത്തിന് ആവശ്യക്കാര്‍ ഏറിയിരുന്നു. ദിവസവും വാറ്റി വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്തിരുന്നത്. നാരായണന്‍ ചാരായം വാറ്റാന്‍ നിയോഗിച്ച തൊഴിലാളിയാണ് അലക്‌സ്. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി പ്രദീപ് കുമാറിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു പരിശോധന. എസ്.ഐ മാരായ നിത്യ, വില്‍സണ്‍, എ.എസ.ഐ അജികുമാര്‍, സി.പി.ഓമാരായ മിഥുന്‍, ബിനു, സുജിത്, അഖില്‍, ശ്രീരാജ്, രാജേഷ് , സോളമന്‍ ഡേവിഡ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...