കൊച്ചി : ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നഷ്ടപരിഹാരം തേടി മറിയം റഷീദയും ഫൗസിയ ഹസ്സനും. രണ്ടുകോടി രൂപ നഷ്ടപരിഹാരം കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഇടാക്കി നല്‍കണമെന്ന ആവശ്യം സുപ്രീംകോടിയില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സി.ബി.ഐയാണ് സമീപിച്ചിരിക്കുന്നത്. മുന്‍സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് വിജയനെതിരെ ലൈംഗിക പീഡനത്തിന് നിയമനടപടി വേണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.
ചാരക്കേസ് കെട്ടിച്ചമച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തില്‍ സി.ബി.ഐ പതിനെട്ട് മുന്‍ പോലീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസെടുത്തിരുന്നു. ഇതില്‍ ഐ.ബി ജോയിന്റ് ഡിറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.