ചാന്ദ്രയാൻ മൂന്നിൽ നിന്ന് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചാന്ദ്രയാൻ മൂന്നിൽ നിന്ന് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ചാന്ദ്രയാൻ മൂന്നിന്റെ വിജയത്തിൽ അഭിമാനിക്കുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കുമൊക്കെ നമ്മൾ സഞ്ചരിക്കും. നമുക്ക് ആത്മവിശ്വാസമുണ്ടെന്നും ചെയർമാൻ പറഞ്ഞു. ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയിച്ചതിന് ശേഷം തിരുവനന്തപുരത്തെത്തിയ എസ് സോമനാഥ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ സ്വീകരണത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് അഭിമാന മുഹൂർത്തമാണ്. നൂറു ശതമാനം വിജയകരമായ ദൗത്യം. രാജ്യം മുഴുവൻ പിന്തുണ നൽകുന്നുണ്ടെന്നും എസ് സോമനാഥ് പറഞ്ഞു. ശാസ്ത്രീയ പര്യവേക്ഷണങ്ങൾ തുടരുകയാണ്. സൗര പര്യവേക്ഷണം ആദിത്യ L1 ലോഞ്ച് സെപ്റ്റംബർ ആദ്യവാരമുണ്ടാകും. തിയതി ഉടൻ അനൗൺസ് ചെയ്യും. ചിത്രങ്ങൾ എടുക്കുന്നുണ്ട്. ശാസ്ത്രീയ പഠനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. നല്ല ചിത്രങ്ങൾ പിന്നാലെ വരും. വരുന്നത് നിരവധി ദൗത്യങ്ങളാണ്. എല്ലാ മാസവും വാർത്ത പ്രതീക്ഷിക്കാം. പ്രഗ്യൻ ലൻഡറിന്റെ ചിത്രം എടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ പുറത്ത് വിടും. ജപ്പാനുമായി ചേർന്നുള്ള ലൂപക്‌സ് പദ്ധതി വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...