ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഗൂഡാലോചന സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട ജയിന് കമ്മീഷന് റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു.
ജയിന് കമ്മീഷന് റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്ന് കോടതി പറഞ്ഞു. കേസില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ സിബിഐക്ക് സ്വാതന്ത്രമുണ്ടെന്നും കൈക്കൊണ്ട നടപടിയില്‍ സിബിഐ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി തള്ളി. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്നും അന്വേഷണ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്നും റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് ഉള്ളതല്ലെന്നും കോടതി ഓര്‍മിപ്പിച്ചു.
സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് നമ്ബി നാരായണന് പ്രതികരിച്ചു. ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.