ഐ​എ​സ്‌ആ​ര്‍​ഒ ചാ​ര​ക്കേ​സി​ന്റെ ഗൂ​ഡാ​ലോ​ച​ന ; സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സു​പ്രീം​കോ​ട​തി ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഐ​എ​സ്‌ആ​ര്‍​ഒ ചാ​ര​ക്കേ​സി​ന്റെ ഗൂ​ഡാ​ലോ​ച​ന സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സു​പ്രീം​കോ​ട​തി ഉത്തരവിട്ടു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​യി​ന്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് സി​ബി​ഐ​ക്ക് കൈ​മാ​റാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ജ​യി​ന്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടാ​യി ക​ണ​ക്കാ​ക്കാ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. കേസി​ല്‍ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സി​ബി​ഐ​ക്ക് സ്വാ​ത​ന്ത്ര​മു​ണ്ടെ​ന്നും കൈ​ക്കൊ​ണ്ട ന​ട​പ​ടി​യി​ല്‍ സി​ബി​ഐ മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. അ​തേ​സ​മ​യം റി​പ്പോ​ര്‍​ട്ടി​ന്റെ  പകര്‍​പ്പ് വേ​ണ​മെ​ന്ന ന​മ്പി നാ​രാ​യ​ണ​ന്റെ  ആ​വ​ശ്യം കോ​ട​തി ത​ള്ളി. റി​പ്പോ​ര്‍​ട്ട് പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്നും അന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ഉ​ള്ള​ത​ല്ലെ​ന്നും കോ​ട​തി ഓര്‍മിപ്പിച്ചു.

സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ന​മ്ബി നാ​രാ​യ​ണ​ന്‍ പ്ര​തി​ക​രി​ച്ചു. ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...