മനുഷ്യരെ ബഹിരാകാശത്തയക്കാന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ആദ്യ ദൗത്യത്തിന്റെ തയ്യാറെടുപ്പുകളിലാണ് ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഐഎസ്ആര്‍ഒ സ്ഥലം കണ്ടെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഓസ്‌ട്രേലിയയിലെ കോകോസ് ദ്വീപിലാണ് താല്കാലിക ഗ്രൗണ്ട് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയത്. ഐഎസ്ആര്‍ഒയും ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയും തമ്മിലുള്ള സഹകരണത്തിലൂടെയാണ് നിരീക്ഷണ കേന്ദ്രം സാധ്യമാക്കുക. ഇന്ത്യന്‍ സംഘം ദ്വീപ് സന്ദർശിച്ച് ഉത്തമമാണെന്ന് ഉറപ്പുവരുത്തിയതായി ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സി മേധാവി എന്റികോ പലേര്‍മോ പറഞ്ഞു. ഓസ്‌ട്രേലിയന്‍ പ്രൊജക്ട് മാനേജറുമായി ചേര്‍ന്ന് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ജോലികളിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗഗന്‍യാന്‍ ദൗത്യത്തിനിടെ ദൗത്യം പിന്‍വലിക്കപ്പെട്ടാല്‍ അതിലെ ദൗത്യ സംഘത്തെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ദൗത്യത്തിന്റെ സഞ്ചാര പാത അനുസരിച്ച് അത് ഓസ്‌ട്രേലിയന്‍ കടലിലായിരിക്കുമെന്നും ഇത്തരം ഘട്ടത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാറ്റ്കണക്ട് 60 സാറ്റലൈറ്റ് , സ്‌പേസ് മൈത്രി, സ്‌കൈ ക്രാഫ്റ്റിന്റെ ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖല എന്നിവയ്ക്കായി ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1