ന്യൂഡല്‍ഹി : ബഹിരാകാശ ഗവേഷണമേഖലയില്‍ ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ. വ്യാവസായിക അടിസ്ഥാനത്തില്‍ ചെറുഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള എസ്.എസ്.എല്‍.വി ഡി.2 വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചു. ഐ.എസ്.ആര്‍.ഓയുടെ ഉപഗ്രഹവും അമേരിക്കയുടെ ഉപഗ്രഹവും 750 ഇന്ത്യന്‍ വിദ്യാര്‍ഥിനികളുടെ ‘ആസാദിസാറ്റ് 2’ ഉപഗ്രഹവുമാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്‍ററിന്‍ നിന്ന് 9.18നായിരുന്നു വിക്ഷേപണം. സെര്‍വറിലെ തകരാര്‍ മൂലം കഴിഞ്ഞ തവണ പരാജയപ്പെട്ടതിനാല്‍ ഐ.എസ്.ആര്‍.ഓയ്ക്ക് നിര്‍ണായകമായിരുന്നു ഇന്നത്തെ ദൗത്യം. വീഴ്ചയില്‍ നിന്ന് പാഠം പഠിച്ചുവെന്നും പരിശ്രമം വിജയം കണ്ടുവെന്നും ഐ.എസ്.ആര്‍.ഓ ചെയര്‍മാന്‍ എസ്.സോമനാഥ് പ്രതികരിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.