ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ രണ്ടു പ്രതികള്‍ കൂടി ഹൈക്കോടതിയിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയന്ന കേസില്‍ രണ്ടു പ്രതികള്‍ കൂടി ഹൈക്കോടതിയിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. മുന്‍ പോലിസ് ഉദ്യോഗസ്ഥരായ ഒന്നാം പ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗ്ഗാദത്ത് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു.

കേസില്‍ ആരോപിക്കപ്പെടുന്ന സംഭവം 1994ലാണ് നടന്നതെന്നും തങ്ങളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. പോലിസ് ഉദ്യോഗസ്ഥര്‍ എന്ന നിലയ്ക്ക് മാത്രമാണ് പ്രവര്‍ത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആരോപണം ഉയര്‍ന്നത് സംശയാസ്പദമെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു. സിബിഐ കേസന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ചാരക്കേസ് അന്വേഷിച്ച കേരള പോലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. ഹര്‍ജിക്കാര്‍ എല്ലാവരും സര്‍വീസില്‍ നിന്നു വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്നവരാണ്. ഡ്യുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ചെയ്തത്. പോലിസിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ മാത്രമാണ് ജോലി ചെയ്തത്. പോലീസ് മര്‍ദ്ദിച്ച കുറ്റസമ്മതം നടത്തിക്കാന്‍ ഇടയാക്കുമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...