Saturday, May 18, 2024 8:03 pm

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ; നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന് ആവര്‍ത്തിച്ച് സിബി മാത്യൂസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണെന്ന വാദത്തില്‍ ഉറച്ച് സിബി മാത്യൂസ്. ആദ്യം സിബിഐ നല്‍കിയ അന്തിമ റിപ്പോര്‍ട്ട് ചവറ്റുകുട്ടയില്‍ കളയണം. ചാരക്കേസ് ശരിയായി അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിലാണ് സിബി മാത്യൂസ് നിലപാട് ആവര്‍ത്തിച്ചത്. ജെയിന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സീള്‍ഡ് കവറില്‍ ജില്ലാ കോടതിക്കുനല്‍കാമെന്ന് സിബിഐ അറിയിച്ചു. ചാരക്കേസില്‍ നമ്പിനാരായണനെ കുരുക്കാന്‍ പോലീസ് – ഐബി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് സിബി മാത്യൂസ്.

ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പതിനൊന്നും പ്രതികളായ വിജയന്‍, തമ്പി എസ്. ദുര്‍ഗ്ഗാ ദത്ത്, ജയപ്രകാശ്‌ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളും കോടതിയുടെ പരിഗണനയിലുണ്ട്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും പ്രതികല്ള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും സിബിഐ നേരത്തെ നിലപാടറിയിച്ചിരുന്നു. ചാരക്കേസിനുപിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നതായി സംശയമുണ്ട്. കേസ് മൂലം ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത് തടസ്സപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് സിബിഐ കെട്ടിച്ചമച്ചതെന്നാണ് പ്രതികളുടെ വാദം. അതേ സമയം ജാമ്യഹര്‍ജികളില്‍ കക്ഷി ചേരാനായി നമ്പി നാരായണന്‍, മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവരും അപേക്ഷ നല്‍കിയിട്ടുണ്ട്.

ചാരക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തതത് ഐബി ഉദ്യോഗസ്ഥനായ ആര്‍.ബി ശ്രീകുമാറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസ് മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. വിദേശവനിതകളും നമ്പിനാരായണനും ചേര്‍ന്ന് ചാരവൃത്തി നടത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ് പറയുന്നു. ചാരക്കേസില്‍ പ്രതികളുടെ അറസ്റ്റിന്റെ പൂര്‍ണ ഉത്തരവാദിത്തം ഐബി ഉദ്യോഗസ്ഥരുടെമേല്‍ ചാരിയാണ് സിബി മാത്യൂസിന്റെ ജാമ്യ ഹര്‍ജി. ഐബിയും റോയും നല്‍കിയ വിവരമനുസരിച്ചാണ് ചാരക്കേസില്‍ മാലി വനിതാകളായ മറിയം റഷീദയെയും ഫൗസിയ ഹസ്സനെയും അറസ്റ്റ് ചെയ്യുന്നത്.

ചാരക്കേസില്‍ മറിയം റഷീദയുടെ പങ്കിനെ കുറിച്ച് ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര്‍.ബി ശ്രീകുമാറാണ് വിവരം നര്ല്‍കിയത്.  മാലി വനിതകളുടെ മൊഴിയില്‍നിന്നും ശാസ്ത്രജ്ഞന്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായി. തിരുവനന്തപുരം, ചെന്നൈ, കൊളംബോ കേന്ദ്രീകരിച്ച് സ്പൈ നെററ് വര്‍ക്കുണ്ടെന്ന് ഫൗസിയയുടെ മൊഴിയില്‍ നിന്നും വ്യക്തമായി. നമ്പിനാരായണന്റെ ബന്ധം മാലി സ്വദേശികളുടെ മൊഴിയില്‍ നിന്നും വ്യക്തമായിരുന്നു. നമ്പിനാരായണനെയും അന്നത്തെ ഐജിയായിരുന്നു രമണ്‍ ശ്രീവാസ്തവെയും അറസ്റ്റ് ചെയ്യാന്‍ ഐബി ഉദ്യോഗസ്ഥര്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

ചാരവൃത്തി നടന്നുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് എല്ലാ നിയമനടപടികളും പാലിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ജോഗേഷ് നമ്പിനാരായണനെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം തലവനായ താനാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. പക്ഷെ കേസ് ഏറ്റെടുത്ത സിബിഐ പലകാര്യങ്ങളും മറച്ചുവച്ചു. മറിയം റഷീദയും ഫൗസിയുമായി ആര്‍മ്മി ക്ലബില്‍പോയ ഉദ്യോഗസ്ഥന്റെ കാര്യം സിബിഐ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയില്ല. ആര്‍മിക്ലബില്‍ പോയ സ്ക്വാഡ്രന്റെ ലീഡറുടെ ഫോട്ടോ ഫൗസിയ ഹസ്സന്‍ തിരിച്ചറിഞ്ഞതാണെന്നും സിബിമാത്യൂസ് ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരുനാട് മാടമൺ വള്ളക്കടവിന് സമീപം ശബരിമല ദർശനം കഴിഞ്ഞു വന്ന തമിഴ്നാട് സ്വദേശികളുടെ ബസിനു...

0
റാന്നി: പെരുനാട് മാടമൺ വള്ളക്കടവിന് സമീപം ശബരിമല ദർശനം കഴിഞ്ഞു വന്ന...

ശോഭാ സുരേന്ദ്രൻ്റെ പരാതി ; ദല്ലാൾ നന്ദകുമാർ പുന്നപ്ര പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന്...

0
ആലപ്പുഴ: ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ദല്ലാൾ നന്ദകുമാർ പുന്നപ്ര പൊലീസ്...

കെ.എസ്.ആർ.ടി.സി ബസ് നടുറോഡില്‍ പെട്ടു ; യാത്രക്കാർ പൊരി വെയിലത്ത് പി.എം റോഡിൽ കുടുങ്ങി

0
റാന്നി: പുനലൂർ - മൂവാറ്റുപുഴ റോഡിൽ കെ.എസ്.ആർ.ടിസി തകരാറിലായി വഴിയിലകപ്പെട്ടതോടെ നഗരം...

ഹൃദയാഘാതം ; വണ്ടൂർ സ്വദേശി ഖത്തറിൽ മരിച്ചു

0
ദോഹ: വണ്ടൂർ ചെറുകോട് തോട്ടുപുറം സ്വദേശി ഖത്തറിൽ മരിച്ചു. കെ.പി.സി.സി അംഗം...