തിരുവനന്തപുരം : ഐഎസ്ആർഒ ചാരക്കേസിൽ തനിക്ക് അനുവദിച്ച മുൻകൂർ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച തിരുവനന്തപുരം സെഷൻസ് കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഡി.ജി.പി സിബി മാത്യൂസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതി അറുപത് ദിവസത്തേക്കാണ് സിബിമാത്യുസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ സെഷൻസ് കോടതി ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് സിബി മാത്യൂസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഐഎസ്ആർഒ ഗൂഢാലോചന കേസ് ; സെഷൻസ് കോടതി ഉത്തരവിനെതിരെ സിബി മാത്യൂസ് ഹൈക്കോടതിയിൽ
RECENT NEWS
Advertisment